മലപ്പുറത്ത് പൊലീസുകാരൻ ജീവനൊടുക്കിയത് അവധി നൽകാത്തതിലെ മനോവിഷമത്തിലെന്ന് ആരോപണം

മലപ്പുറം അരീക്കോട് ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തത് അവധി നൽകാത്തതിലെ മനോവിഷമത്തെ തുടർന്നെന്ന് ആരോപണം. വയനാട് കോട്ടത്തറ സ്വദേശി വിനീതിന്റെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ നടക്കും. സ്വയം നിറയൊഴിച്ചാണ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് ആത്മഹത്യ ചെയ്തത്.
തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. രാത്രി 9.19 നാണ് യുവാവ് ഡ്യൂട്ടിയ്ക്കിടയിൽ സ്വയം വെടിവെച്ചതെന്നാണ് സൂചന. എകെ 47 ഉപയോഗിച്ചാണ് യുവാവ് സ്വയം നിറയൊഴിച്ചിട്ടുള്ളത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Story Highlights : Police officer ends life in Malappuram Areekode camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here