Advertisement

പലസ്തീൻ ബാഗുമായി പ്രിയങ്കാ ഗാന്ധി ലോക്സഭയിൽ

December 16, 2024
Google News 2 minutes Read

പലസ്തീൻ ബാഗുമായി കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധി ലോക്‌സഭയിൽ. കോൺഗ്രസ് നേതാവ് ഷമ മുഹമ്മദാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്വന്തം വസതിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീനിയൻ പോരാട്ടങ്ങൾക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. പലസ്തീനുമായുള്ള ആത്മബന്ധങ്ങളും പ്രിയങ്ക കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്‌സഭയിലേക്ക് കൊണ്ടുവന്നത് എന്നാണ് വിവരം.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് പലസ്തീന്‍ നേതാവ് യാസർ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിക്കാലത്ത് അദ്ദേഹത്തെ പലതവണ കണ്ടിരുന്നതായും പ്രിയങ്ക അനുസ്മരിച്ചു.

അതേസമയം വയനാട്ടിലെ മനുഷ്യ വന്യമൃഗ സംഘർഷം ലോകസഭയിൽ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഒരു വർഷത്തിനിടെ 90 പേർ സംഘർഷത്തിന് ഇരയായി. ഒരാൾക്ക് നേരെ കഴിഞ്ഞ ദിവസവും കാട്ടാന ആക്രമണം ഉണ്ടായി. വന്യമൃഗ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം കൂട്ടണമെന്നും പ്രിയങ്ക വ്യക്തമാക്കി.

Story Highlights : priyanka gandhi palestine bag in parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here