Advertisement

ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും

December 16, 2024
3 minutes Read
sivankutty

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും. പരീക്ഷ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനും വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചു.

പൊതുവിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് വിദ്യാഭ്യാസ മന്ത്രിയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം ചേര്‍ന്ന് അന്വേഷണം പ്രഖ്യപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ആറംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ച്ച ഉണ്ടെങ്കില്‍ പരിഹരിക്കും. ചോര്‍ച്ച സംബന്ധിച്ച് അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കര്‍ശന നടപടിയെടുക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമേയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.എം എസ് സൊല്യൂഷനെതിരെ റിപ്പോര്‍ട്ടില്‍ ‘വിരമിച്ച ഒരു അധ്യാപകനെതിരെ പരാമര്‍ശം ഉണ്ടായിരുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും പറഞ്ഞു.

Read Also: പരിശീലകന്‍ മികായേല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് മേല്‍നോട്ടത്തിലാകും ക്രൈംബ്രാഞ്ച് അന്വേഷണം. സംഭവത്തില്‍ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷന്‍ യൂട്യൂബ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബ് വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച് പാലക്കാട് ഡിഇഒ ഓഫീസിലേക്ക് KSU നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. എംഎസ് സൊലൂഷന്റെ കൊടുവള്ളിയിലെ ഓഫീസിലേക്ക് AIYF വൈകീട്ട് മാര്‍ച്ച് നടത്തും. KSU, AIYF നല്‍കിയ പരാതിയില്‍ താമരശേരി ഡിവൈഎസ്പി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Story Highlights : question paper leak; Apart from the crime branch investigation, the education department will also investigate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top