Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (17-12-2024)

December 17, 2024
Google News 1 minute Read

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. സഭയിലെ വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബിൽ അവതരണം. 269 അംഗങ്ങൾ അനുകൂലിച്ചും 198 പേർ എതിർത്തും വോട്ട് ചെയ്തു. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്.

കാട്ടാന ആക്രമണം: എൽദോസ് വർഗീസിന്റെ മൃതദേഹം സംസ്കരിച്ചു

എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് വിട നൽകി നാട്. ചേലോട് കുറുമറ്റം സെമിത്തേരിയിലായിരുന്നു സംസ്കാരം. കുട്ടമ്പുഴ ഉരുളൻതണ്ണിയിലെ മാർത്തോമ്മാ പള്ളിയിലായിരുന്നു സംസ്കാര ശുശ്രൂഷകൾ. കാട്ടാനയാക്രമണത്തിൽ വൻപ്രതിഷേധത്തിനാണ് കോതമംഗലം സാക്ഷ്യം വഹിച്ചത്.

‘ഒരിഞ്ച് ഭൂമി വിട്ടുകൊടുക്കില്ല’; മുല്ലപ്പെരിയാറിൽ തമിഴ്നാട് മന്ത്രിക്ക് മറുപടിയുമായി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് മന്ത്രി ഐ പെരിയസ്വാമിയ്ക്ക് മറുപടിയുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിൻ്റെ ഒരിഞ്ച് ഭൂമി വിട്ട് കൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന നടക്കാത്ത കാര്യമാണെന്നും പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

മന്ത്രി എ കെ ശശീന്ദ്രൻ രാജിയിലേക്ക്, NCP യിൽ നിർണായക നീക്കങ്ങൾ

മന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്ന സംസ്ഥാന എൻസിപിയിൽ നിർണായക നീക്കങ്ങൾ. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം സ്വയം രാജിവെച്ച് ഒഴിയണമെന്നാണ് നേതൃത്വത്തിന്റെ അന്ത്യശാസനം. എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി സി ചാക്കോയും തോമസ് കെ തോമസും നാളെ ശരത് പവാറുമായി ചർച്ച നടത്തും. പാർട്ടി തീരുമാനം പാലിക്കാൻ തനിക്ക് മടിയില്ലെന്നും മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

‘സ്കൂൾ കലോത്സവ നൃത്തം ഞങ്ങൾ സൗജന്യമായി പഠിപ്പിക്കും’; കലാമണ്ഡലം രജിസ്ട്രാർ ട്വന്റിഫോറിനോട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിൻറെ നൃത്താവിഷ്ക്കാരം സൗജന്യമായി പഠിപ്പിക്കുമെന്ന് കലാമണ്ഡലം രജിസ്ട്രാർ ട്വന്റിഫോറിനോട്. വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥന പാലിച്ച് നൃത്തം സ്വന്തമായി കൊറിയോഗ്രാഫി ചെയ്‌തു കുട്ടികളെ പഠിപ്പിക്കുമെന്ന് കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights : Malayalam news Today’s top news  (17-12-2024)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here