Advertisement

അരയ്ക്കുന്നതിനിടെ ഗ്രൈൻഡറിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

December 17, 2024
2 minutes Read

ഗ്രൈൻഡറിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ചൈനീസ് ഭക്ഷണശാലയിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിയായ 19കാരന്‍ സൂരജ് നാരായണ്‍ യാദവ് ആണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ഗ്രൈൻഡർ ഉപയോഗിക്കുന്നതിനിടെ ഭക്ഷണശാലയിലെ തൊഴിലാളിയായ സൂരജിന്റെ കൈ കുടുങ്ങുകയായിരുന്നു. ഭക്ഷണത്തിന്റെ ചേരുവകള്‍ ഗ്രൈന്‍ഡറില്‍ ഇട്ട് അരയ്ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

സംഭവത്തില്‍ കടയുടെ ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മതിയായ ട്രെയിനിങ്ങോ സുരക്ഷാ സംവിധാനങ്ങളോ നല്‍കുന്നതിന് മുന്‍പ് ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൂരജിനോട് കടയുടമ പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights : Man Gets Stuck In Grinder While Making food In Mumbai, dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top