Advertisement

ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു; മാതനെ ആശുപത്രിയിലെത്തി കണ്ട് മന്ത്രി

December 17, 2024
1 minute Read
o r kelu

മാനന്തവാടി കൂടല്‍കടവില്‍ വിനോദ സഞ്ചാരികള്‍ റോഡിലൂടെ വലിച്ചിഴച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതനെ സന്ദര്‍ശിച്ച് മന്ത്രി ഒ ആര്‍ കേളു. സംഭവത്തില്‍ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതികള്‍ ഒളിവിലാണ് എന്നറിയുന്നു. വേഗത്തില്‍ കസ്റ്റഡിയില്‍ എടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. ആദിവാസി സമൂഹത്തോടുള്ള സമീപനത്തെ ചൂണ്ടിക്കാട്ടുന്നതാണ് ഈ സംഭവം – മന്ത്രി വ്യക്തമാക്കി.

മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ രണ്ട് ആംബുലന്‍സുകളും മറ്റൊരു ഡ്യൂട്ടിയിലായിരുന്നുഅവിടെ എടവക പഞ്ചായത്തിന്റെയും ആരോഗ്യ കേന്ദ്രത്തിന്റെയും ആംബുലന്‍സുകള്‍ ഉണ്ടായിരുന്നു
സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കാമായിരുന്നു. ഈ രീതിയാണ് അനുവര്‍ത്തിക്കാറുള്ളത്. എന്നാല്‍ ഇതിനൊന്നും ഒരു ശ്രമവും ഉണ്ടായില്ല. പഞ്ചായത്ത് പ്രസിഡണ്ട് വാര്‍ഡ് മെമ്പറോ പ്രമോട്ടറോ ഇടപെട്ടില്ല. ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നത് ദൃശ്യമെടുക്കാനും പ്രചരിപ്പിക്കാനും ആണ് ശ്രമിച്ചത്. ഇതിനുപിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ട്. ആംബുലന്‍സ് ലഭ്യമാക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ഉള്‍പ്പെടെ ബാധ്യതയുണ്ട്. അത് നിര്‍വഹിക്കാതിരുന്നത് രാഷ്ട്രീയമായി വിഷയത്തെ ഉപയോഗിക്കാനാണ്. പഞ്ചായത്ത് ഭരണസമിതി എന്തുകൊണ്ടാണ് ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. ഇത്തരം വിഷയങ്ങളെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നത് മോശം നടപടി – മന്ത്രി വ്യക്തമാക്കി.

വയനാട് മാനന്തവാടി കൂടല്‍ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരേേങ്ങറിയത് . വിനോദ സഞ്ചാരികളാണ് കാറില്‍ കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത് .കൈയ്ക്കും കാലിനും ശരീരത്തിന്റെ പിന്‍ഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Story Highlights : Minister O R Kelu visited Mathan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top