Advertisement

പ്രോ ഇൻ്റർനാഷനൽ ബാസ്ക്കറ്റ്ബോൾ ലീഗ്; ഇന്ത്യൻ ബാസ്ക്കറ്റ് ബോളിന്റെ തലവര മാറ്റാൻ രാജ്യാന്തര പ്രഫഷണൽ ലീഗ്

December 18, 2024
Google News 2 minutes Read

ഇന്ത്യൻ ബാസ്ക്കറ്റ്ബോളിൽ വിപ്ലവം സൃഷ്ടിക്കുവാൻ രാജ്യാന്തര പ്രഫഷണൽ ലീഗ് തുടങ്ങുന്നു. ദ് ക്യാപ്റ്റൻസ് പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ പ്രൈവറ്റ് ലിമിറ്റഡും (CPBL) ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പ്രോ ഇൻ്റർനാഷനൽ ബാസ്ക്കറ്റ്ബോൾ ലീഗ് (In BL PRO) ആരംഭിക്കുന്നത്.

ജനുവരി 15 നാണ് തുടക്കം.ലീഗിൻ്റെ ലോഞ്ചിങ് ഇന്നു ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. 1950ൽ തുടങ്ങിയ ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എഴുപത്തഞ്ചാം വാർഷികമാണ് 2025 ൽ എന്ന പ്രത്യേകതയും ഉണ്ട്. ആറ് ടീമുകളായിരിക്കും പ്രഥമ ലീഗിൽ പങ്കെടുക്കുക. ഒരു ടീമിൽ 12 പേർ. ഇതിൽ ആറ് ഇന്ത്യൻ താരങ്ങളും ആറു വിദേശികളും ഉൾപ്പെടും. വിദേശ താരങ്ങൾ അമേരിക്ക ,ന്യൂസിലൻഡ് ,ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നായിരിക്കും. 12 വിദേശ പരിശീലകരും അവർക്കൊപ്പം ഇന്ത്യയിൽ നിന്ന് ആറ് സഹ പരിശീലകരും ഉണ്ടായിരിക്കും.

ഒരു ദിവസം ഒരു മത്സരമാണ് നടക്കുക. സെമി മുതലുള്ള നാലു മത്സരങ്ങൾ അബുദാബിയിൽ നടക്കും. സി പി ബി എൽ അതിൻ്റെ ബ്രാൻഡിനു കീഴിൽ ഐ.എൻ.ബി.എൽ. 2021 ൽ തുടങ്ങിയിരുന്നു. 3X3, 5X 5 ലീഗുകൾ 20 ൽ അധികം നഗരങ്ങളിലായി നടത്തിയിരുന്നു. ലോകത്തിലെ മികച്ച പ്രഫഷണൽ ബാസ്ക്കറ്റ് ബോൾ ലീഗിൽ ഒന്നായ ന്യൂസിലൻഡ് നാഷനൽ ബാസ്ക്കറ്റ് ബോൾ ലീഗുമായി സഹകരിച്ചാണ് പുതിയ സംരംഭം.ഇന്ത്യയിൽ നിന്ന് 12 മികച്ച കളിക്കാർക്ക് അഞ്ചു മാസം ന്യൂസിലൻഡിൽ താമസിച്ച് പരിശീലനത്തിനും മത്സരത്തിനും അവസരം ഒരുക്കും. ന്യൂസിലൻഡ് നാഷനൽ ബാസ്ക്കറ്റ്ബോൾ ലീഗ് കമ്മിഷണർ ജസ്റ്റിൻ നെൽസൻ ഇന്നു നടന്ന ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇപ്പോൾ ലോക റാങ്കിങ്ങിൽ 76 ൽ നിൽക്കുന്ന ഇന്ത്യയെ അഞ്ചു വർഷം കൊണ്ട് 25 ൽ എത്തിക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ കാൽവയ്പ്. ഐ.എൻ.ബി.എൽ സ്ഥാപകനും ചെയർമാനുമായ രൂപീന്ദർ ബ്രാർ , കോ- ചെയർമാൻ അഭിഷേക് ത്യാഗി, ഡയറക്ടർ ദുഷ്യന്ത് ഖന്ന, സി.ഇ.ഒ. പ്രവീൺ ബാറ്റിഷ്, ബി.എഫ്.ഐ. പ്രസിഡൻ്റ് ആധവ് അർജുന, സെക്രട്ടറി ജനറൽ കുൽവിന്ദർ സിങ് ഗിൽ, ട്രഷറർ ചെങ്കൽറയ നായിഡു തുടങ്ങിയവർ ലോഞ്ചിങ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Story Highlights : International professional league to revolutionize Indian basketball

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here