Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (18-12-2024)

December 18, 2024
Google News 2 minutes Read

മാസപ്പടി കേസ്; CMRLനെതിരെ SFIO റിപ്പോർട്ട്

മാസപ്പടി കേസിൽ CMRL ന് എതിരെ ഗുരുതര ആരോപണവുമായി SFIO റിപ്പോർട്ട്. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ പറയുന്നു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.

എം ആർ അജിത് കുമാറിന് സ്ഥാനക്കയറ്റം; ഇനി ഡിജിപി റാങ്കിൽ

എം ആർ അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും സ്ഥാനക്കയറ്റം നൽകാൻ അനുമതി. ഡിജിപി റാങ്കിലേക്കാണ് സ്ഥാനക്കയറ്റം നൽകുക. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശിപാർശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

പി.പി ദിവ്യയുടെ ജാമ്യ ഉപാധികളിൽ ഇളവ്

എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഐഎം നേതാവ് പി പി ദിവ്യയുടെ ജാമ്യ ഉപാധികളിൽ ഇളവ്. ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പി പി ദിവ്യയ്ക്ക് പങ്കെടുക്കാം. തലശ്ശേരി സെഷൻസ് കോടതിയാണ് ഇളവ് നൽകിയിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലും ഇളവ് ലഭിച്ചു.

‘കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടി’; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അംബേദ്കറിനെ അപമാനിച്ചു എന്ന ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ പ്രസം​ഗത്തെ കോൺ​ഗ്രസ് വളച്ചൊടിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടിയാണെന്നും കോൺഗ്രസ് ഭരണഘടന വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ വിമർശിച്ചു.

സംസ്ഥാനത്ത് വീണ്ടും എംപോക്സ്; ജാഗ്രത

സംസ്ഥാനത്ത് വീണ്ടും എംപോക്സ്‌ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

Story Highlights : Malayalam News top headlines today (18-12-2024)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here