Advertisement

അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

December 19, 2024
3 minutes Read
Akbar Travels of India Head Quarters has commenced operations in a new building

അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് പുതിയ കെട്ടിടത്തില്‍ പൊന്നാനിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അക്ബര്‍ ട്രാവല്‍സിന് കീഴിലെ വിവിധ സംരംഭങ്ങളെ ഏകോപിച്ചു കൊണ്ടുള്ള പുതിയ ഓഫീസാണ് പൊന്നാനിയില്‍ തുടക്കം കുറിച്ചത്. പൊന്നാനി പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുക. 24 മണിക്കൂര്‍ സേവനം ഓഫീസില്‍ ലഭ്യമാവും. എയര്‍ ടിക്കറ്റ്, ഫോറക്‌സ്, വിസ സര്‍വ്വീസ്, ഹജ്ജ്, ഉംറ പാക്കേജുകള്‍, ഹോളിഡേ പാക്കേജുകള്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങി യാത്ര സംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകും. (Akbar Travels of India Head Quarters has commenced operations in a new building)

പുതിയ ഓഫീസിന്റെ ഉദ്ഘാടനം അക്ബര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ കെ.വി അബ്ദുള്‍ നാസറും, ഓള്‍ ഇന്ത്യ ഓഡിറ്റിങ് ആന്റ് അക്കൗണ്ടിങ് ബാക്ക് ഓഫീസ് ഉദ്ഘാടനം മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ആഷിയ നാസറും നിര്‍വ്വഹിച്ചു. പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായി. ചീഫ് ഫിനാന്‍സ് ഓഫീസര്‍ എന്‍.പി രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ടി.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Story Highlights : Akbar Travels of India Head Quarters has commenced operations in a new building

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top