രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിൽ വാഹനങ്ങൾ അലങ്കരിക്കേണ്ട; മുന്നറിയിപ്പുമായി MVD

അലങ്കരിച്ച വാഹനങ്ങൾ പൊതുനിരത്തുകളിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും അവയുടെ രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിലും വാഹനങ്ങൾ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു എംവിഡി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ശബരിമല തീർത്ഥാടകർ വരുന്ന വണ്ടികളിൽ പലതും ഇത്തരത്തിൽ അലങ്കാരങ്ങൾ തീർത്ത വണ്ടികളാണ്. മാത്രവുമല്ല ചന്ദനം, മഞ്ഞൾ എന്നിവ കൊണ്ട് രജിസ്ട്രേഷൻ നമ്പർ മറച്ചുകൊണ്ടുള്ള അലങ്കാരങ്ങളും കാണാറുണ്ട്.വാഹനങ്ങളുടെ പിന്നിലും മുന്നിലും ഉള്ള സുരക്ഷാ ഗ്ലാസുകളിൽ പല നിറങ്ങളിലായി പതിപ്പിക്കുന്ന സ്റ്റിക്കറുകൾ ഡ്രൈവറുടെ പുറമെയുള്ള കാഴ്ച പരിമിതിയ്ക്ക് കാരണമാകുമെന്നും റോഡ് അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. കൂടാതെ വാഹനങ്ങളിൽ അനധികൃതമായി ലൈറ്റുകൾ ഘടിപ്പിക്കുന്നത് അതീവ സുരക്ഷാ മേഖലയായ ശബരിമലയിലെ സുരക്ഷാ പരിശോധനയിൽ കൃത്യത കുറവ് വരുത്തും ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എംവിഡിയുടെ കർശന മുന്നറിയിപ്പ്.
Read Also: കൊച്ചിയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മരിച്ചതിനുശേഷം കുഴിച്ചിട്ടതെന്ന് മൊഴി
അതേസമയം, സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകളിൽ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന പരിശോധനകളിൽ ആയിരക്കണക്കിന് നിയമലംഘനങ്ങളാണ് ഒറ്റദിവസംകൊണ്ട് മാത്രം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ദേശീയപാത കേന്ദ്രീകരിച്ചാണ് ചെക്കിങ് നടത്തുന്നത്.റോഡുകളിലൂടെ പോകുന്ന നൂറ് വാഹനങ്ങളിൽ 10 എണ്ണമെങ്കിലും നിയമം പാലിക്കാതെയാണ് യാത്ര.
Story Highlights : MVD Warns Do not decorate vehicles in such a way as to obscure the registration numbers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here