ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുത്തു

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴ് പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് അധ്യാപകരുടേയും ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ബിആർസി കോഡിനേറ്റർ മഹർഅലി യുടെ മൊഴി എടുത്തു. പ്രത്യേക അന്വേഷണ സംഘം യോഗം ഇന്ന് ചേരും. എസ്പി മൊയ്‌ദീൻ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക.
അതേസമയം ആരോപണം നേരിടുന്ന എം.എസ് സൊല്യൂഷൻസിൽ ഇന്നലെ നടന്ന ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളും എത്തിയിരുന്നു. കെമിസ്ട്രി പരീക്ഷയുടെ നാൽപ്പതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷൻസിന്റെ ക്ലാസിലേതെന്ന് സ്കൂൾ അധ്യാപകർ പറഞ്ഞു. കഴിഞ്ഞദിനസം എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങൾ സംബന്ധിച്ച് ക്ലസ് നടന്നിരുന്നു. എട്ടു മണിയോടെയാണ് സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലിൽ എത്തിയത്.
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ആരോപണ വിധേയനായ എംഎസ് സോല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്നാണ് ആരോപണവിധേയനായ അധ്യാപകൻ പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകൻ പറഞ്ഞു.
ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തി യൂട്യൂബ് ലേണിംഗ് പ്ലാറ്റഫോമിൽ ട്യൂഷൻ കൊടുത്ത കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. എംഎസ് സൊല്യൂഷൻ സ്ഥാപനത്തിനെതിരെ കേസെടുക്കുന്നതിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനം. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്.
Story Highlights : Statements of seven people were taken in question paper leak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here