മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്ന കളമശ്ശേരിയിലെ വാർഡുകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുന്നു. മൂന്നു വാർഡുകളിലായി ഇതുവരെ 29 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടർന്ന സംശയിക്കുന്ന ഗൃഹപ്രവേശനം ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആരോഗ്യവകുപ്പ്.
മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ച 29 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നാല്പതോളം പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. കളമശ്ശേരി നഗരസഭയിലെ 10, 12 ,13 വാർഡുകളിലാണ് രോഗ വ്യാപനം. കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കരുതൽ നടപടികളുമായി ആരോഗ്യവകുപ്പ് ഇന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
രോഗം പടർന്നതെന്ന് സംശയിക്കുന്ന ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഉൾപ്പെടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
Story Highlights : Kalamassery Municipality on high alert over spread of jaundice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here