Advertisement

24 മണിക്കൂര്‍ നീണ്ട ഹാക്കത്തോണ്‍; സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാന്‍ എക്‌സല്‍ എച്ച്.എഫ്. ടി ഹാക്ക് ഫോര്‍ ടുമാറോ

December 22, 2024
3 minutes Read
Excel H.F. T Hack for Tomorrow

സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എക്‌സല്‍ എച്ച്.എഫ്. ടി ഹാക്ക് ഫോര്‍ ടുമാറോ സംഘടിപ്പിച്ചു. തൃക്കാക്കര ഗവണ്‍മെന്റ് മോഡല്‍ എന്‍ജിനീയറിങ് കോളേജിന്റെ ടെക്‌നോ മാനേജീരിയല്‍ ഫെസ്റ്റ് ആയ ‘എക്‌സല്‍’ന്റെ ഇരുപത്തിയഞ്ചാം പതിപ്പിന്റെ ഭാഗമായാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. 24 മണിക്കൂര്‍ നീണ്ട ഹാക്കത്തോണില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചു.നാല്‍പതിനായിരം രൂപയോളം വരുന്ന ക്യാഷ് പ്രൈസുകളാണ് വിജയികള്‍ക്ക് ലഭിച്ചത്. (Excel H.F. T Hack for Tomorrow)

‘ഇന്നവേറ്റ് ടുഡേ, ഇമ്പാക്ട് ടുമോറോ’ എന്ന ആശയത്തോടെ സംഘടിപ്പിച്ച ഹാക്കത്തോണ്‍ ഡിസംബര്‍ 21,22 തീയതികളില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ കളമശ്ശേരി ഓഫീസില്‍ വച്ചാണ് നടന്നത്. ഡിസംബര്‍ 21ന് രാവിലെ ആരംഭിച്ച ഹാക്കത്തോണിന്റെ ഉദ്ഘാടനം കീവാല്യൂ സോഫ്റ്റ്വെയര്‍ സിസ്റ്റംസ് സി.ഇ.ഒ ഷാര്‍ബെല്‍ ചെറിയാന്‍ നിര്‍വഹിച്ചു.

Read Also: ‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന മഹാമനസ്കത

എക്‌സല്‍ 2024 സ്റ്റാഫ് ഇന്‍ചാര്‍ജ് ഡോ. ബിന്ദു.വി അധ്യക്ഷ പ്രസംഗവും സി.എസ് ടെക് ഹെഡ് വൈദ്യനാഥ്.ബി സ്വാഗത പ്രസംഗവും നടത്തി. എക്‌സല്‍ 2024 ചെയര്‍പേഴ്‌സണ്‍ ശ്രീപാര്‍വതി കൃതജ്ഞത പ്രസംഗവും നടത്തി.രണ്ടുദിവസം നീണ്ട പരിപാടി, സാങ്കേതിക മേഖലകളിലെ വിവിധ ചര്‍ച്ചകള്‍ക്കും വിദഗ്ധരുടെ ഒത്തുചേരലിനുമുള്ള വേദിയായി.

Story Highlights : Excel H.F. T Hack for Tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top