Advertisement

‘വർഗീയ രാഘവൻ അപകടകാരി, RSS പോലും മടിക്കുന്ന വർഗീയതയാണ് പറയുന്നത്​’; കെ എം ഷാജി

December 22, 2024
Google News 2 minutes Read

എ വിജയരാഘവന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി, കള്ളത്തരത്തിന് കൂട്ടുനിൽക്കാൻ സിപിഐ എം വർഗീയത പറയുന്നു. കേരളത്തിൽ വർഗീയത വന്നാൽ ഒഴിഞ്ഞു പോകാൻ പാടാണ്. ആര് ഭരിക്കണം എന്നതല്ല, മനുഷ്യർ സ്നേഹത്തോടെ അതിവസിക്കുന്ന നാടാവുകയാണ് വേണ്ടത്. വർഗീയ രാഘവനെ പോലുള്ള അപകടകാരികളെ വർഗീയത പറഞ്ഞ് രക്ഷപ്പെടാൻ സമ്മതിക്കരുത്.

ഇതിനെതിരെ ജനങ്ങളുടെ കൂട്ടായ്മ വേണം. പ്രതിരോധമുണ്ടാകണം. RSS പോലും പറയാൻ മടിക്കുന്ന വർഗീയതയാണ് വിജയരാഘവൻ പറയുന്നതെന്നും ഷാജി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും വർഗീയതയെ കൂട്ടുപിടിച്ചാണ് ജയിച്ചതെന്ന പരാമർശത്തിലാണ് ഷാജിയുടെ വിമർശനം.

കാക്കി’ ട്രൗസറിട്ട് വടിയും പിടിച്ച് RSS ശാഖയിൽ പോയി നിൽക്കുന്നതാണ് സിപിഐഎം കോഴിക്കോട്​ ജില്ലാ സെക്രട്ടറി പി.മോഹനന് നല്ലതെന്നും കെ.എം.ഷാജി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അധികാരത്തിലെത്തിയാൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുമെന്ന പരാമർശത്തിലാണ് പ്രതികരണം. പേരാമ്പ്ര ചാലിക്കരയിൽ സംസാരിക്കുകയായിരുന്നു കെ.എം ഷാജി.

Story Highlights : K M Shaji Against A Vijayaraghavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here