Advertisement

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

December 22, 2024
2 minutes Read
cabinet

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3 .30 ന് ഓൺലൈനായിട്ടായിരിക്കും യോഗം നടക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നത്. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഉണ്ടാകും. നിർമ്മാണം എങ്ങിനെയാകണമെന്നത്​ സംബന്ധിച്ചടക്കം ചർച്ച ചെയ്യും.മാത്രമല്ല പുനരധിവാസം രണ്ട് ഘട്ടമായി ടത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവര്‍ക്കായിരിക്കും ആദ്യ പരിഗണന. അപകട മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുനരധിവാസം രണ്ടാംഘട്ടത്തിലായിരിക്കും.

Read Also: കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യ; ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ല, ആരോപണവിധേയരെ സംരക്ഷിച്ച് ബാങ്ക് പ്രസിഡന്റ്

388 കുടുംബങ്ങളെ ഉൾപ്പെടുത്തി സർക്കാർ പുറത്തു വിട്ട കരട് പട്ടികയെ ചൊല്ലി ദുരന്തബാധിതർ പ്രതിഷേധിച്ചിരുന്നു. അനർഹർ പട്ടികയിൽ കടന്നുകൂടിയെന്നും, ദുരന്തബാധിതർ ചിലർ ഒഴിവാക്കപ്പെട്ടെന്നുമാണ് ആക്ഷേപം. ഒന്നാംഘട്ടത്തിൽ അർഹരായ നിരവധി പേർ പുറത്താണ്​. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാൽ, കരട് പട്ടികയില്‍ ഉള്‍പ്പെട്ടത് 388 കുടുംബങ്ങള്‍ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പല പേരുകളും ആവർത്തനമെന്നും ആക്ഷേപമുണ്ട്.

Story Highlights : Mundakai – Chooralmala Rehabilitation; Special cabinet meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top