‘വര്‍ഗീയ രാഷ്ട്രിയം പറയാന്‍ എ ടീം ഉള്ളപ്പോള്‍ സിപിഐഎം നേതാക്കള്‍ ബി ടീം ആവാന്‍ ശ്രമിക്കരുത്’ ; രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

സിപിഐഎമ്മിന് രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും വിജയം മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണ കൊണ്ടാണെന്ന എ വിജയരാഘവന്റെ പ്രസ്താവന മുസ്ലീം വിരുദ്ധതയും വെറുപ്പും നിറഞ്ഞത് എന്നാണ് വിമര്‍ശനം. ന്യൂനപക്ഷത്തിന് എതിരെ വര്‍ഗീയ ആരോപണം ഉന്നയിച്ചാല്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ എങ്കില്‍ അത് തിരുത്തണം എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
‘സംഘപരിവാറിന് മണ്ണൊരുക്കുന്നുവോ സിപിഎം’ എന്ന തലക്കെട്ടില്‍ ആണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വര്‍ധിക്കുകയാണ്. എ വിജയരാഘവന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ് എന്ന് മുഖപ്രസംഗം പറയുന്നു. ഭൂരിപക്ഷ പിന്തുണ ലക്ഷ്യമിട്ടാണ് ന്യൂനപക്ഷതിന് നേരെ വര്‍ഗീയ ആരോപണം എങ്കില്‍ അത് തിരുത്തണം. വിജയരാഘവനെ തിരുത്തിയില്ലെങ്കില്‍ ചവിട്ടി നില്‍ക്കുന്ന മണ്ണ് സംഘപരിവാര്‍ കൂടാരത്തിലേക്ക് ഒലിച്ചു പോകുമെന്ന് മുഖ പ്രസംഗം വിമര്‍ശിക്കുന്നു.
വര്‍ഗീയ രാഷ്ട്രിയം പറയാന്‍ എ ടീം ഉള്ളപ്പോള്‍ സിപിഎം നേതാക്കള്‍ ബി ടീം ആവാന്‍ ശ്രമിക്കരുത് എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. സുപ്രഭാതം പത്രത്തില്‍ പാലക്കട്ടെ എല്‍ഡിഎഫ് പരസ്യം പ്രസിദ്ധീകരിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടാക്കിയതിന് ശേഷം ഇത് രണ്ടാം തവണയാണ് പത്രം സിപിഎമ്മിന് എതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.
Story Highlights : Suprabhatham newspaper criticize CPIM on A Vijayaraghavan’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here