Advertisement

‘ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു’; മൻമോഹൻ സിങ്ങിന്റെ വിയോ​ഗത്തിൽ രാഹുൽ ഗാന്ധി

December 26, 2024
2 minutes Read

മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അദ്ദേഹത്തെ അഭിനന്ദിച്ച ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ അഭിമാനത്തോടെ ഓർക്കുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

വ്യാഴാഴ്ച രാത്രി 8 മണിയോടെ വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ അദ്ദേഹം. സിഖ്‌ മതസ്ഥനായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

Read Also: സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചയാൾ; മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി. സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിംഗ് മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ്‌ രാഷ്ട്രീയ വഴിയിലെത്തിയത്. 2004 മേയ്‌ 22നാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തിയത്.

Story Highlights : Rahul Gandhi condoles the demise of Manmohan Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top