ജനങ്ങളെ ഭീതിയിലാഴ്ത്തി തെരുവിൽ അലഞ്ഞ് ആഫ്രിക്കയിൽ നിന്നെത്തിയ ചീറ്റ

2022 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച എട്ട് ചീറ്റകളിൽ ഒന്നാണ് ‘വായു’. ഇപ്പോഴിതാ കുനോയിൽ നിന്ന് ചാടിയ വായു മധ്യപ്രദേശിലെ ഷിയോപൂർ തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഷിയോപൂരിലെ ഒരു സർക്കാർ സ്‌കൂളിന് സമീപം ചീറ്റ നിലയുറപ്പിച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചൊവ്വാഴ്ച രാത്രി വീർ സവർക്കർ സ്റ്റേഡിയത്തിന് സമീപം ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലത്തെത്തി ചീറ്റ ഒരു തെരുവ് നായയെ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, സ്‌കൂളുകൾ, ഹൗസിംഗ് കോളനികൾ, കളക്‌ട്രേറ്റ്, കുനോ നാഷണൽ പാർക്കിൻ്റെ സമീപ സ്ഥലങ്ങളിലും ബഫർ സോണുകളിലും കഴിഞ്ഞ മൂന്ന് ദിവസമായി വായുവിനെ കണ്ടതായി പറയപ്പെടുന്നുണ്ട്.
The #cheetah has escaped from #Kuno National Park and is hunting stray dogs on the streets of #Sheopur. Doesn't Kuno have a sufficient prey base for the cheetah? After being in captivity for a long time, the cheetah is failing to hunt in the open jungle#Cheetah is in danger pic.twitter.com/RX5xBW8gwd
— ajay dubey (@Ajaydubey9) December 25, 2024
Read Also: ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി പണികിട്ടും; കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും
“ചീറ്റ എവിടെയാണെന്ന് ഞങ്ങൾക്ക് വെളിപ്പെടുത്താനാകില്ല, പക്ഷേ അവ ഇപ്പോൾ ഷിയോപൂർ നഗരത്തിലില്ല” എന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തം ശർമ്മ ദി പ്രിൻ്റിനോട് പറഞ്ഞു. 24 മണിക്കൂറും നിരീക്ഷണ സംഘം നിരീക്ഷിച്ചിട്ടും ചീറ്റയെ ഷിയോപൂർ നഗരപ്രദേശങ്ങളിൽ നിന്ന് കണ്ടെത്താനാകാത്തത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വായുവിനൊപ്പം ആൺ ചീറ്റ അഗ്നിയെയും ഇക്കഴിഞ്ഞ ഡിസംബർ 4 നാണ് കാട്ടിലേക്ക് തുറന്നുവിട്ടിരുന്നത്. ശേഷം ഇരുവരും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുകയായിരുന്നു.
അതേസമയം, കുനോയിൽ അടിക്കടി ഉണ്ടാകുന്ന ചീറ്റകളുടെ മരണം അധികൃതരിൽ ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. പ്രോജക്‌ട് ചീറ്റയുടെ ഭാഗമായി നമീബിയയില്‍ നിന്നും എട്ട് ചീറ്റകളടങ്ങിയ ആദ്യ ബാച്ചിനെ 2022 സെപ്‌റ്റംബറിലായിരുന്നു ഇന്ത്യയിലെത്തിച്ചത്. 2023 മാര്‍ച്ചില്‍ ജ്വാല എന്ന പെണ്‍ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതില്‍ മൂന്നെണ്ണം അതേവർഷം മെയ് മാസത്തില്‍ നിര്‍ജ്ജലീകരണം മൂലം ചത്തിരുന്നു. നമീബിയയില്‍ നിന്നെത്തിച്ച സിയായ 2022 സെപ്റ്റംബറിലും സാക്ഷ കിഡ്‌നി തകരാറിനെ തുടര്‍ന്ന് മാര്‍ച്ചിലും ചത്തു. ദക്ഷിണാഫ്രിക്കയിയില്‍ നിന്നുള്ള ഉദയ് ഏപ്രിലിലും ചത്തിരുന്നു. ഇണചേരാനുള്ള ശ്രമത്തിനിടയില്‍ മെയ് മാസത്തില്‍ ദക്ഷയെന്ന ചീറ്റ ചത്തത്. കൂട്ടത്തില്‍ ഏറ്റവും വേഗക്കാരനായ പവന്‍ എന്ന ചീറ്റ തടാകത്തിൽ മുങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. മോദി പ്രത്യേക താല്‍പര്യമെടുത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന തേജസ് എന്ന ആണ്‍ ചീറ്റയും ഇതിനകം തന്നെ ചത്തു.
Story Highlights : Cheetah Vayu roaming the streets in Sheopur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here