Advertisement

അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരില്‍ പൊലീസുകാരന്റെ ഭീഷണി; ഹൈദരാബാദുകാരിയായ യുവതി വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കി

December 27, 2024
2 minutes Read
malayali died in saudi arabia

പൊലീസ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുന്നറിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവതി ജിവനൊടുക്കി. ഹൈദരാബാദ് നാച്ചാറാം സ്വദേശിയായ ദീപ്തിയാണ് ആത്ഹത്യ ചെയ്തത്. അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. കോണ്‍സ്റ്റബിളിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. (Hyderabad woman died after threat from police)

നാച്ചാറാം സ്വദേശിയായ ദീപ്തിയുടെ അച്ഛന്‍ അയല്‍വാസിയായ കോണ്‍സ്റ്റബിള്‍ അനിലില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. അനിലിന്റെ ഭാര്യക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയത്. ജോലി കിട്ടാതായതോടെ അനിലും കുടുംബവും വീട്ടിലെത്തി വഴക്കുണ്ടാക്കി. ശേഷം എട്ട് ലക്ഷം രൂപ തിരികെ നല്‍കി. പിന്നാലെ ദീപ്തിയുടെ അച്ഛന്‍ നാടുവിട്ടു.കിട്ടാനുള്ള പണത്തിന്റെ പേരില്‍ അനില്‍ നിരന്തം വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നതായി ദീപ്തി പറയുന്നു.

Read Also: മാരുതി 800 ന്റെ ഉപജ്ഞാതാവ്; സുസുകി മോട്ടോര്‍സ് മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു

അനില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് നിരന്തരം ദീപ്തിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ദീപ്തി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. അനിലും ഭാര്യ അനിതയും അനിതയുടെ അച്ഛനുമാണ് തന്റെ മരണത്തിനുത്തരവാധിയെന്നായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. മരണത്തിലൂടെയെങ്കിലും കുടുംബത്തിന് നീതിയും സമാധാനവും കിട്ടണമെന്നും അനിത പറഞ്ഞിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തില്‍ അനിലിനും ഭാര്യക്കും ഭാര്യപിതാവിനുമെതിരെ ആത്മഹത്യാപ്രേരണയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights : Hyderabad woman died after threat from police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top