‘പ്രതിസന്ധികളെ ധീരമായി നേരിട്ട നേതാവ്, സാമ്പത്തിക തീരുമാനങ്ങളിലെ അവസാനവാക്ക്’; മൻമോഹൻ സിംഗിനെ ഓർത്തെടുത്ത് കെ വി തോമസ്

പ്രതിസന്ധികളെ ധീരമായി നേരിട്ട നേതാവായിരുന്നു മൻമോഹൻ സിംഗ് എന്ന് കെ വി തോമസ്. അച്ചടക്കമുള്ള കോൺഗ്രസുകാരനായിരുന്നു അദ്ദേഹം. ആദ്യമായി താൻ പാർലമെന്റിൽ എത്തുമ്പോൾ മൻമോഹൻ സിംഗ് റിസർവ് ബാങ്ക് ഗവർണറായിരുന്നു. മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ആരുമായും യാതൊരുവിധത്തിലുള്ള വ്യക്തിവൈരാഗ്യവും സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. സാമ്പത്തിക തീരുമാനങ്ങളിൽ അവസാനവാക്ക് മൻമോഹൻ സിംഗ് ആയിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു.
Read Also: മൻമോഹൻ സിങ്ങിന്റെ വിയോഗം; രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം
സൗമ്യനും സ്നേഹസമ്പന്നനുമായ മൻമോഹൻ സിംഗുമായി വ്യക്തിപരമായ ബന്ധം സൂക്ഷിച്ചിരുന്നു. 2019ൽ ലോക്സഭാ സീറ്റ് നിഷേധിച്ച സന്ദർഭത്തിൽ കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയിൽ തനിക് വേണ്ടി സംസാരിച്ച മൂന്ന് പേരിൽ ഒരാളായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ നേരിടണം, മുന്നോട്ട് ധൈര്യമായി പോകണം എന്നായിരുന്നു അദ്ദേഹം തന്നെ വിളിച്ചിരുത്തി പറഞ്ഞുതന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായാണ് അദ്ദേഹത്തെ കാണാതെ ഇരുന്നിട്ടുള്ളൂ. പിന്നീട് ഡൽഹിയിലെത്തുന്ന സമയങ്ങളിലെല്ലാം അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അഭിപ്രായങ്ങൾ ആരോടും തുറന്നുപറഞ്ഞിരുന്ന അദ്ദേഹം അച്ചടക്കമുള്ള നേതാവ് കൂടിയായിരുന്നു, കെ വി തോമസ് കൂട്ടിച്ചേർത്തു.
Story Highlights : KV Thomas remembers Manmohan Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here