‘മന്‍മോഹന്‍ സിങ് രാജ്യത്തെ രക്ഷിച്ച പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചു’ ; പിജെ കുര്യന്‍

രാജ്യത്തെ രക്ഷിച്ച പ്രധാനമന്ത്രിയാണ് ഡോക്ടര്‍ മന്‍മോഹന്‍ സിങെന്ന് രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍. വ്യക്തിപരമായ നേട്ടങ്ങളില്‍ ഒന്നും മന്‍മോഹന്‍സിംഗ് വിശ്വസിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് ഡോക്ടര്‍ മന്‍മോഹന്‍സിങിനെ ഏറെ വേദനിപ്പിച്ചിരുന്നെന്നും പി ജെ കുര്യന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്ത്യയെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ച രക്ഷകനായാണ് താന്‍ ഡോ. മന്‍മോഹന്‍ സിങിനെ ഓര്‍ക്കുന്നതെന്ന് പി ജെ കുര്യന്‍ പറഞ്ഞു. ഉദാരവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലൊക്കെ താനും പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും വിശാല മനസ്‌കതയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു നേതാവിനെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. പക്ഷേ, പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് മുന്നോട്ട് പോയി. സ്വന്തം നിലപാട് പുറത്ത് പറഞ്ഞാല്‍ വ്യക്തിപരമായി മൈലേജ് ലഭിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. 2ജി സ്‌പെക്ട്രം ആരോപണം വന്ന സമയത്തും അദ്ദേഹത്തിന് പേഴ്‌സണല്‍ മൈലേജ് കിട്ടുന്ന കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും ഉപയോഗിച്ചില്ല – അദ്ദേഹം വിശദമാക്കി. ഇനി ഇതുപോലുള്ള നേതാക്കള്‍ ഉണ്ടാകുമോ എന്ന് അറിയില്ല എന്നും പി ജെ കുര്യന്‍ 24 നോട് വ്യക്തമാക്കി.
അതേസമയം, ഡോ മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നാളെ രാജ്ഘട്ടിന് സമീപം നടക്കും. എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും രാജ്ഘട്ടിലേക്ക് കൊണ്ട് പോകുക.
Story Highlights : P J Kurien about Manmohan Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here