ഇലോൺ മസ്കിന്റെ സ്വപ്നം: സ്പേസ് എക്സ് ജീവനക്കാർക്കായി ‘സ്റ്റാർബേസ്’

- മസ്‌കിന്റെ പുതിയ പദ്ധതി സ്പേസ് എക്സ് ജീവനക്കാർക്കായി മാത്രം 'സ്റ്റാർബേസ്'
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിൽ 400 ബില്യൺ ഡോളറിന്റെ നേട്ടം കൈവരിച്ച ലോകത്തിലെ ഏറ്റവും വലിയ ധനികൻ, സ്പേസ് എക്‌സിന്റെ തലവൻ മസ്‌കിന്റെ പുതിയ പദ്ധതി സ്പേസ് എക്സ് ജീവനക്കാർക്കായി മാത്രം ‘സ്റ്റാർബേസ്’ എന്ന പേരിൽ ഒരു ടൗൺഷിപ്പാണ്. സ്റ്റാർബേസിനെ ചുറ്റിപറ്റി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു എന്നാൽ ഇപ്പോൾ പദ്ധതി വീണ്ടും ചർച്ചയായിരിക്കുകയാണ്.
സ്പേസ് എക്സ് ജീവനക്കാർ ‘സ്റ്റാർബേസ്’ പദ്ധതിയുമായി ബന്ധപ്പെട്ട് കാമറോൺ കൗണ്ടിയിൽ നിവേദനം നൽകിയതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. നിവേദനത്തിൽ ടെക്സസിലെ സ്പേസ് എക്സിന്റെ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് സമീപത്തായി പ്രത്യേകം മുൻസിപ്പാലിറ്റി വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
ടെക്സസിലെ സ്പേസ് എക്സിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് സമീപം ബോക്കാ ചിക്ക ബീച്ചിനടുത്ത് നാല് കിലോമീറ്റർ ചുറ്റളവിൽ ‘സ്റ്റാർബേസ്’ ടൗൺഷിപ് നിർമ്മിക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്. കമ്പനി ജീവനക്കാർക്കായിയുള്ള ഈ പദ്ധതി യാഥാർഥ്യമായാൽ ഇതൊരു ചരിത്ര നേട്ടമായിരിക്കും.
Read Also:വോയ്‌സ് കോളിനും എസ്.എം.എസിനും റീചാർജ് പ്ലാനുകൾ വേണം; ഡേറ്റ വാങ്ങാൻ നിർബന്ധിതരാക്കരുതെന്ന് ട്രായ്
ഒരു പുതിയ മുനിസിപ്പാലിറ്റി സ്ഥാപിക്കുന്നതിന് അവിടെ അത്യാവശ്യം താമസക്കാരും ഭൂരിപക്ഷ വോട്ടർമാരുടെ പിന്തുണയും വേണമെന്ന ടെക്സസ് നിയമങ്ങൾ കാരണമാണ് സ്റ്റാർബേസ് പദ്ധതി വർഷങ്ങളോളം മുടങ്ങിക്കിടന്നത്. പദ്ധതി എല്ലാ കടമ്പകളും താണ്ടി അധികൃതരിൽ നിന്ന് അംഗീകാരം ലഭിച്ചാൽ സ്പേസ് എക്സിന്റെ സെക്യൂരിറ്റി മാനേജറെ ആദ്യ മുനിസിപ്പാലിറ്റി മേയറാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടെക്സസിലെ സ്പേസ് എക്സിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് സമീപം കൂടുതൽ ജീവനക്കാർ കുടിയേറി തുടങ്ങിയതോടെ ‘സ്റ്റാർബേസ്’പദ്ധതിയുടെ സാധ്യതകൾ വർധിച്ചു വരുകയാണ് . 500-ലധികം പേർ അടങ്ങുന്ന ഒരു സമൂഹം ഈ നഗരത്തിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. പദ്ധതിയിലൂടെ ജീവനക്കാർക്ക് താമസിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ ഒരു അന്തരീക്ഷം ഒരുക്കുക എന്നതാണ് മസ്കിന്റെ പ്രധാന ലക്ഷ്യം. സ്പേസ് എക്സിന്റെ വളർച്ചയ്ക്ക് അനുസരിച്ച് ജീവനക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, അവർക്ക് താമസിക്കാനുള്ള സ്ഥലം ഒരുക്കേണ്ടതിന്റെ ആവശ്യകതയും ഇതിന് പിന്നിലുണ്ട്.
Story Highlights : Elon Musk’s Dream: ‘Starbase’ for SpaceX Crew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here