Advertisement

തേനിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്

December 28, 2024
Google News 2 minutes Read

തമിഴ്നാട് തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു.
ഒരാൾക്ക് ഗുരുതര പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബസിലുണ്ടായിരുന്ന 18 പേർക്കും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു. ബസ് റോഡിൽ തലകീഴായി മറിഞ്ഞു.

Story Highlights : Tourist bus and car collide in Theni, Three Malayalis died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here