Advertisement

ഫർണസിലെ തീച്ചൂളയിൽ ഉരുകി കേരള ബ്ലാസ്റ്റേഴ്‌സ്; ജംഷദ്‌പുരിന്റെ മുന്നിൽ മുട്ടുമടക്കി

December 29, 2024
1 minute Read

2024 ലെ അവസാന അങ്കത്തിൽ വിജയം ആഗ്രഹിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പക്ഷെ ജംഷദ്‌പുരിന്റ്റെ മുന്നിൽ മുട്ടുമടക്കി. ആദ്യ മിനിറ്റ് മുതൽ ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാടി. ആദ്യ നാല്‌ മിനിറ്റിനുള്ളിൽ തന്നെ നോഹ-പെപ്ര കോംബോയിലൂടെ ആക്രമിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഗോൾ ഒന്നും തന്നെ നേടാനാവാതെ തോൽവി വഴങ്ങുകയായിരുന്നു.

മഞ്ഞ കാർഡിന്റെ സസ്പെൻഷനിൽ പുറത്തിരിക്കേണ്ടി വന്ന ഹോർമിപാം റുയിവായിക്ക് പകരം പ്രീതം കോട്ടലിനെ ഇറക്കിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര. തുടർച്ചയായി ആക്രമിച്ചു കളിച്ചുകൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി അറുപത്തിയൊന്നാം മിനിറ്റിൽ പ്രതിക് ചൗധരിയിലൂടെ ജംഷഡ്‌പൂർ മുന്നിലെത്തുകയായിരുന്നു. പ്രതിരോധ പിഴവിൽ നിന്നും വന്ന ഗോളിന് റഫറി ഓഫ്‌സൈഡ് വിധിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി ഗോൾ നൽകുകയായിരുന്നു.

ഇതോടെ 14 കളിയിൽ നിന്ന് 14 പോയിന്റുമായി പത്താം സ്ഥാനത്ത് ബ്ലാസ്റ്റേഴ്‌സ് ഈ വർഷത്തെ റൗണ്ട് മത്സരങ്ങൾ അവസാനിപ്പിച്ചു. എന്നാൽ, ഇന്ത്യൻ കോച്ച് ഖാലിദ് ജമീലിന്റെ കീഴിൽ 12 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി നാലാം സ്ഥാനത്തേക്കു മുന്നേറി. 2025 ജനുവരി 5 ന് പഞ്ചാബിനെതിരെ അവരുടെ തട്ടകമായ ജെഎൽഎൻ സ്റ്റേഡിയം, ഡൽഹിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Story Highlights : Jamshedpur FC see off Kerala Blasters FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top