‘കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടനത്തിൽ പിഴവില്ല; വീഴ്ചയുണ്ടായത് ബാരിക്കേഡ് സുരക്ഷ ഒരുക്കുന്നതിൽ’; മന്ത്രി സജി ചെറിയാൻ

കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടനത്തിൽ പിഴവില്ലെന്ന് മന്ത്രി സജി ചെറിയാൻ. ബാരിക്കേഡ് സുരക്ഷ ഒരുക്കുന്നതിലാണ് വീഴ്ചയുണ്ടായത്. സംഘാടനം വളരെ മെച്ചപ്പെട്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ നാളെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് നോക്കുന്നുണ്ട്. ചികിത്സയ്ക്കായി കോട്ടയത്ത് നിന്ന് ഇന്ന് വീണ്ടും ഡോക്ടർമാരുടെ മറ്റൊരു സംഘം എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ തരത്തിലുള്ള സഹായവും ഉണ്ടാവുമെന്നും വേദനജനകമായ സംഭവുമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതേസമയം ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലെ ആശുപത്രിയിൽ എത്തിച്ചതിനേക്കാൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ നടത്തിയ സി ടി സ്കാനിൽ ശ്വാസകോശത്തിലെ ചതവുകൾ കൂടിയത് കണ്ടെത്തി.
Read Also: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും
തലച്ചോറിലെ പരിക്കിൻ്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ല എന്നും റെനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി. നിലവിൽ എംഎൽഎ വെന്റിലേറ്ററിൽ തുടരുകയാണ്. ശ്വാസകോശത്തിന്റെ ചതവുകൾ മാറുന്നതിനു വേണ്ടി ആന്റിബയോട്ടിക്കുകൾ ഉൾപ്പെടുന്ന ചികിത്സയ്ക്ക് ആണ് പ്രാധാന്യം നൽകുന്നത്. സ്കാനിംഗിൽ പുതിയ പരിക്കുകൾ കണ്ടെത്തിയിട്ടില്ല. അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല എന്നും ശ്വാസകോശത്തിലെ പരിക്കുകൾ പരിഹരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത് എന്നും ഡോക്ടർമാർ വിശദീകരിച്ചു. നിലവിൽ അബോധാവസ്ഥയിൽ തന്നെയാണ് ഉമ തോമസ്.
Story Highlights : Minister Saji Cherian said there was no mistake in organization of dance program in Kaloor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here