Advertisement

‘ഈ വർഷം മുഴുവൻ നിർഭാഗ്യകരമായിരുന്നു’; മണിപ്പൂർ ജനതയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ബിരേൻ സിംഗ്

December 31, 2024
2 minutes Read
manipur

കഴിഞ്ഞ വർഷം മെയ് 3ന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ മാസങ്ങൾക്ക് ഇപ്പുറം ഖേദം അറിയിക്കുകയാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്. 2024 ൽ നിരവധി പേർക്ക് അവരുടെ ഉറ്റവരെയും ഉടയവരെയും കലാപത്തിൽ നഷ്ടമായി. മണിപ്പൂർ ജനതയോട് താൻ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം.ഇതുവരെ സംഭവിച്ചതെല്ലാം മറന്ന് 2025 ൽ
സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ച് പ്രയത്നിക്കണം എന്നും ബിരേൻസിംഗ് അഭ്യർത്ഥിച്ചു.

Read Also: കേരളം മിനി പാകിസ്താന്‍ എന്ന പരാമര്‍ശം: നിതീഷ് റാണയ്‌ക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന് കോണ്‍ഗ്രസ്

കലാപത്തിൽ ഇതുവരെ 200 ഓളം പേരാണ് കൊല്ലപ്പെട്ടത്. 12000 അധികം കേസുകൾ രജിസ്റ്റർ ചെയ്തു.625 പ്രതികളെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കാര്യമായ പുരോഗതി ഉണ്ടെന്നും ബിരേൻ സിംഗ് വ്യക്തമാക്കി. ബിരേൻ സിംഗിന്റെ ക്ഷമാപണത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി.കലാപം ആരംഭിച്ചത് മുതൽ മണിപ്പൂർ സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഒഴിവാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.മെയ്തെയ് വിഭാ​ഗത്തിന് എസ്ടി പദവി നൽകുന്നത് പരി​ഗണിക്കാൻ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് മെയ്തെയ്കളും കുക്കികളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

Story Highlights : Chief Minister Biren Singh apologized to the people of Manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top