Advertisement

പൊതുപ്രവര്‍ത്തകരോട് പൊലീസ് മോശമായി പെരുമാറുന്നു; സിപിഐഎം സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിന് രൂക്ഷവിമര്‍ശനം

January 2, 2025
2 minutes Read
cpim criticize home department

സി പി ഐഎം മലപ്പുറം ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് വിമര്‍ശനം. പൊലീസ് സ്റ്റേഷനിലെത്തുന്ന പൊതുപ്രവര്‍ത്തകരോട് പല പൊലീസ് ഉദ്യോഗസ്ഥരും അമാന്യമായാണ് പെരുമാറുന്നത് ഇവ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. സമ്മേളനം നാളെ സമാപിക്കും. നിലവിലെ ജില്ല സെക്രട്ടറി മാറിയേക്കും. (cpim criticize home department)

ജനങ്ങളുടെ വിവിധ ആവശ്യങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയാല്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും പൊതു പ്രവര്‍ത്തകരോട് പുച്ഛമാണ്. പൊലിസ് ഉദ്യോഗസ്ഥരില്‍ പലരും അമാന്യമായി പെരുമാറുന്നത് പതിവാണെന്നും വിമര്‍ശനമുയര്‍ന്നു.

Read Also: ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കിയില്ല; പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി

സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന സദ്ധാരണക്കാരോട് സാങ്കേതികത്വം ഹ തിരിച്ചയക്കുന്നത് പതിവാണ് എന്നും 15 ലധികം പ്രതിനിധികള്‍ വിമര്‍ശനമായി ഉന്നയിച്ചു.എ വിജയരാഘവന്റെ മാപ്ര പരാമര്‍ശത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.മൂന്ന് ദിവസങ്ങളിലായി താനൂരില്‍ നടക്കുന്ന ജില്ല സമ്മേളനം നാളെ സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഗ്യ പ്രശ്‌നങ്ങളാല്‍ സ്ഥാനത്ത് നിന്ന് മാറാന്‍ നിലവിലെ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ് താത്പര്യം പ്രകടപ്പിച്ചിട്ടുണ്ട് . ജില്ല സെക്രട്ടറിയേറ്റ് അംഗളായ വിപി അനില്‍ ,ഇ ജയന്‍, മുന്‍ എം എല്‍ എ ,വി ശശികുമാര്‍ എന്നിവരുടെ പേരുകളാണ് പുതിയ സെക്രട്ടറി സ്ഥാനേത്തക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍.

Story Highlights : cpim criticize home department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top