Advertisement

‘സൈബർ ആക്രമികൾ മുഖമില്ലാത്ത നട്ടെല്ലില്ലാത്ത ഭീരുക്കൾ; അസഭ്യം പറയാൻ 100 പേരെ പണം കൊടുത്തു നിയമിച്ചിട്ടുണ്ട്’; കമാൽ പാഷ

January 5, 2025
2 minutes Read

മുഖവും നട്ടെല്ലുമില്ലാത്ത ഭീരുക്കൾ ആണ് സൈബർ ആക്രമണങ്ങൾക്ക് പിന്നിലെന്ന് ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ. ഭരിക്കുന്ന പാർട്ടിക്കെതിരെ വസ്തുതകൾ പറയുമ്പോഴാണ് സൈബർ അണികളുടെ വിമർശനം ഉണ്ടാകുന്നതെന്നും കമാൽ പാഷ പറഞ്ഞു. സർക്കാരിനെ വിമർശിച്ചാൽ സൈബർ അക്രമണം ഉണ്ടാകുന്നു. ഒരു രാഷ്ട്രീയപാർട്ടി അസഭ്യം പറയാൻ 100 പേരെ പണം കൊടുത്തു നിയമിച്ചിട്ടുണ്ടെന്നും കമാൽ പാഷ ആരോപിച്ചു.

ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോഴും, വിരമിച്ച ശേഷവും താൻ കടുത്ത സൈബർ അധിക്ഷേപത്തിന് താൻ ഇരയായിട്ടുണ്ട് . താൻ ഇതൊന്നും വക വയ്ക്കുന്നില്ല. എതിർക്കുന്നവരെ അസഭ്യം പറയാൻ വേണ്ടി ചില രാഷ്ട്രീയ പാർട്ടികൾ പണം നൽകി നൂറുകണക്കിനാളുകളെ നിയമിച്ചിട്ടുണ്ട് എന്നും കമാൽ പാഷ പറയുന്നു.

Read Also: ‘ഇനിയും സൗജന്യം തുടരാനാവില്ല’; പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം

ആരോഗ്യകരമായ വിമർശനം നടത്തിയപ്പോൾ തന്റെ സെക്യൂരിറ്റിയെ സർക്കാർ പിൻവലിച്ചു. സാധാരണക്കാർ മുഖം ഇല്ലാത്തവനെതിരെ പരാതിയുമായി എങ്ങനെ മുന്നോട്ടു പോകും. നിലവിലെ സാഹചര്യങ്ങൾ പരിധിവിട്ടു പോവുകയാണ് എന്നും നടപടികൾ ഉണ്ടായില്ല എങ്കിൽ ആളുകൾ സോഷ്യൽ മീഡിയയെ വെറുത്തു തുടങ്ങും എന്നും കമാൽ പാഷ പറയുന്നു. സൈബർ അധിക്ഷേപം കാരണം സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായെന്നും കമാൽ പാഷ ചൂണ്ടിക്കാട്ടുന്നു. എത്ര വിമർശനം ഉണ്ടായാലും ആരോഗ്യപരമായ വിമർശനങ്ങൾ തുടരാൻ തന്നെയാണ് തീരുമാനമെന്നും ജസ്റ്റിസ് കമാൽ പാഷ ഉറപ്പിച്ചു പറയുന്നു.

Story Highlights : Former High court Justice Kamal Pasha against cyber attacks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top