റോഷൻ ആൻഡ്രൂസ് ബോബി&സഞ്ജയ് ടീമിന്റെ ബോളിവുഡ് ചിത്രം ദേവയുടെ ടീസർ പുറത്ത്

ഹിറ്റ് മേക്കർ റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ അരങ്ങേറുന്ന ചിത്രമായ ദേവയുടെ ടീസർ റിലീസ് ചെയ്തു. ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ബോബി ആൻഡ് സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന, ദേവയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ കൈകാര്യം ചെയ്യുന്നത് ജേക്കസ് ബിജോയ് ആണ്.
ഷാഹിദ് കപൂർ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. വളരെ വയലന്റ് ആയ ആക്ഷൻ സീനുകൾ ടീസറിൽ കാണാം.
ജനുവരി 31 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഷാഹിദ് കപൂറിനെ കൂടാതെ പൂജ ഹെഗ്‌ഡെയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനകം 1 മില്യൺ വ്യൂസ് ടീസറിന് ലഭിച്ചിട്ടുണ്ട്. സീ സ്റ്റുഡിയോയുമായി ചേർന്ന് സിദ്ദാർത്ഥ് റോയ് കപൂർ ഫിലിം കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. അനിമൽ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ഛായാഗ്രഹണം നിർവഹിക്കുന്നു. പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 85 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതേ സമയം ചിത്രം മുംബൈ പൊലീസിന്റെ റിമേക്ക് ആണോ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

Story Highlights : https://www.twentyfournews.com/2025/01/05/the-teaser-of-roshan-andrews-bobby-sanjay-teams-bollywood-movie-deva-is-out.html
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here