‘മകന് തെറ്റൊന്നും ചെയ്തിട്ടില്ല, എക്സൈസിന് മേല്‍ മാധ്യമങ്ങള്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തി’; വിശദീകരണവുമായി യു പ്രതിഭ

മകനെതിരായ കഞ്ചാവ് കേസില്‍ വീണ്ടും വിശദീകരണവുമായി യു. പ്രതിഭ എംഎല്‍എ. നടന്നത് തനിക്കെതിരായ വ്യക്തിപരമായ ആക്രമണമാണെന്ന് പ്രതിഭ പറഞ്ഞു. മകന് ഒരു തെറ്റും ചെയ്തിട്ടില്ല. എക്സൈസിന് മേല്‍ മാധ്യമങ്ങള്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തിയെന്നും പ്രതിഭ എംഎല്‍എ പറഞ്ഞു. തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ വാക്കുകള്‍ അടര്‍ത്തി മാറ്റി മറ്റൊരു ക്യാമ്പയിനാക്കിയെന്നും പ്രതിഭ കുറ്റപ്പെടുത്തി. ( u prathibha on excise case against her son)
മകനെതിരായ വാര്‍ത്ത വ്യാജമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിഭ വിശദീകരിക്കുന്നു. പാര്‍ട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം ബിജെപിയിലേക്ക് താന്‍ പോകുമോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ലെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു. ബി ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നേരത്തെ പ്രതിഭയെ സ്വാഗതം ചെയ്തിരുന്നു.
Read Also: ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
ഈ വിഷയത്തില്‍ തന്റെ പാര്‍ട്ടിയെ വലിച്ചിഴയ്ക്കരുതെന്ന് പ്രതിഭ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. തന്റെ മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടേയില്ല. കഞ്ചാവുമായി പിടിയിലായെന്ന് അവനെതിരെ കേസില്ല. ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ സ്ഥലം മാറ്റിയതിന് മകന്റെ കേസുമായി ബന്ധമില്ലെന്നും യു പ്രതിഭ കൂട്ടിച്ചേര്‍ത്തു.
Story Highlights : u prathibha on excise case against her son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here