Advertisement

മഹാകുംഭമേളയിൽ പരിസ്ഥിതി മുഖ്യം, തലയിൽ ‘നെൽ കൃഷി’ ഇറക്കി അനജ് വാലെ ബാബ

January 8, 2025
2 minutes Read

മഹാകുംഭമേളയ്ക്ക് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധനേടി യോഗി അനജ് വാലെ ബാബ. ഉത്തര്പ്രദേശിലെ സോന്ഭദ്ര ജില്ലയിൽ നിന്നുള്ള ഈ യോഗി തന്‍റെ തലമുടിക്ക് ഇടയില്‍ പ്രത്യേകം സജ്ജീകരിച്ചാണ് നെല്ല് വളര്‍ത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരവധി വിളകളാണ് ബാബ തന്‍റെ തലയില്‍ കൃഷി ചെയ്തിട്ടുള്ളത്. ഗോതമ്പ്, ചെറുധാന്യങ്ങൾ, കടല തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ കാർഷിക വിളകൾ. നെറ്റിയോടൊപ്പം ചേര്‍ന്ന് കാവിത്തുണി കെട്ടി അതിനുള്ളിലാണ് അദ്ദേഹത്തിന്‍റെ കൃഷി. തലയില്‍ ഒരു പാടം കൊണ്ട് നടക്കുന്നത് പോലെയാണ് രൂപം.

അമർജീത് എന്നാണ് അനജ് വാലെ ബാബയുടെ യഥാർത്ഥ പേര്. വെറുതെ കാഴ്ചക്കാര്‍ക്ക് വേണ്ടിയുള്ള കൃഷിയല്ല ബാബയുടേത്. മറിച്ച് എല്ലാ ദിവസവും അദ്ദേഹം വിളകൾക്ക് കൃത്യമായ വെള്ളവും വളവും നല്‍കുന്നു. അവയ്ക്ക് എന്തെങ്കിലും കീടബാധയുണ്ടെയെന്ന് പരിശോധിക്കുന്നു. പരിസ്ഥിതിയുടെ പ്രധാന്യത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് തന്‍റെ ശ്രമമെന്ന് ബാബ വിശദീകരിക്കുന്നു.

‘വനനശീകരണം വർദ്ധിച്ചുവരുന്ന പ്രശ്നമാണ്, കൂടുതൽ പച്ചപ്പ് നടാൻ ആളുകളെ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ അദ്ദേഹം പറഞ്ഞു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളില്‍ 45 കോടി ഭക്തരെത്തുമെന്ന് കണക്കാക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ സംഗമമാണ് കുംഭമേള നടക്കുന്നത്.

Story Highlights : anaaj wale baba cultivates rice on head

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top