കിരുത്തിഗ ഉദയനിധി സ്റ്റാലിൻ സംവിധാനം ചെയ്ത കാദലിക്ക നേരമില്ലൈ ; ട്രെയ്‌ലർ പുറത്ത്

ജയം രവിയും നിത്യാമേനോനും ആദ്യമായി ജോഡി ആകുന്ന ‘കാദലിക്ക നേരമില്ലൈ’ യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. കിരുത്തിഗ ഉദയനിധി സ്റ്റാലിന്റെ മൂന്നാമത്തെ സംവിധാന സംരംഭം ആയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. ചിത്രത്തിന്റേതായി ഇതിനകം പുറത്തിറങ്ങിയ എ ആർ റഹ്മാൻ തന്നെ ആലപിച്ച ‘യെന്നൈ ഇഴുക്കുതടീ’ എന്ന ഗാനത്തിന് 15 മില്യൺ വ്യൂസ് ഇതിനോടകം ലഭിച്ചിട്ടുണ്ട്. റൊമാന്റിക് കോമഡി സ്വഭാവമുള്ള ചിത്രത്തിൽ, പുത്തൻ തലമുറക്ക് പ്രണയത്തോടും വിവാഹത്തോടും ഉള്ള കാഴ്ചപ്പാടുകളുടെ രണ്ട് തരം വീക്ഷണങ്ങളാണ് പ്രമേയം.

മിക്ക മെയിൻ സ്ട്രീം സിനിമകളിലെയും നായികമാരെ തനിക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ല, എന്നും പലപ്പോഴും അവ സംവിധാനം ചെയുന്ന പുരുഷന്മാർക്ക് സ്ത്രീകളുടെ അന്തഃസംഘര്ഷങ്ങൾ മനസിലാക്കാൻ കഴിയാറില്ലെന്നു കിരുത്തിഗ പറയുന്നു. തന്റെ സിനിമകളിലെപ്പോഴും സ്ത്രീകഥാപാത്രത്തിന് തുല്യ പ്രാധാന്യം ഉണ്ടാകും,ഈ ചിത്രവും അതിൽ നിന്ന് വ്യത്യസ്തമല്ല.
റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ കിരുത്തിഗയുടെ ഭർത്താവും നടനുമായ ഉദയനിധി സ്റ്റാലിനാണ് കാദലിക്ക നേരമില്ലൈ നിർമ്മിക്കുന്നത്. ടി.ജെ ഭാനു,വിനയ് റായ്,ജോൺ കൊക്കയ്ൻ ,യോഗി ബാബു തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story Highlights :കിരുത്തിഗ ഉദയനിധി സ്റ്റാലിൻ സംവിധാനം ചെയ്ത കാദലിക്ക നേരമില്ലൈ ; ട്രെയ്‌ലർ പുറത്ത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here