Advertisement

N.M വിജയന്റെയും മകന്റെയും ആത്മഹത്യ; KPCC ഉപസമിതി സമിതി ഇന്ന്; CPIM ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തും

January 8, 2025
2 minutes Read

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതി സമിതി ഇന്ന് വയനാട്ടിൽ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടിഎൻ പ്രതാപൻ, സണ്ണി ജോസഫ്, കെ ജയന്ത് എന്നിവരുൾപ്പെട്ട സമിതിയാണ് തെളിവെടുപ്പ് നടത്തുക. അതേസമയം ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടും ആത്മഹത്യാ കുറിപ്പിൽ പേരുള്ളവരുടെ അറസ്റ്റ് ആവശ്യപ്പെട്ടും സിപിഐഎം ഇന്ന് വൈകീട്ട് ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തും.

രാവിലെ പത്ത് മണിയോടെ ഡിസിസി ഓഫീസിലെത്തുന്ന സമിതിയംഗങ്ങൾ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് എൻ.എം വിജയൻറെ വീട്ടിലെത്തുമെന്നാണ് സൂചന. പാർട്ടിയിൽ നിന്ന് നീതിലഭിച്ചില്ലെന്ന കുടുംബത്തിന്റെ ആരോപണം നിലനിൽക്കുന്നതിനിടെയാണ് സമിതിയുടെ അന്വേഷണം.

Read Also: ‘മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, എക്‌സൈസിന് മേല്‍ മാധ്യമങ്ങള്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തി’; വിശദീകരണവുമായി യു പ്രതിഭ

എൻഎംവിജയൻറെ കത്തുകളും ആത്മഹത്യ കുറിപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പൊലീസ് നീക്കം. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരിൽ നിന്ന് മൊഴിയെടുക്കാനും പൊലീസും വിജിലൻസും തീരുമാനിച്ചിട്ടുണ്ട്.

Story Highlights : NM Vijayan Death KPCC Subcommittee Committee Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top