Advertisement

ആകാശത്ത് ഇനി ‘പ്ലാനറ്ററി പരേഡ്’

January 8, 2025
Google News 2 minutes Read
planetary period

ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ” എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാൻ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം. [Planetary Parade]

സൂര്യാസ്തമയത്തിന് ശേഷം ചൊവ്വയെ കിഴക്കൻ ചക്രവാളത്തിൽ കാണാം. വ്യാഴത്തെ അതിന് അല്പം മുകളിലായി കാണാം. വ്യാഴത്തിന് അടുത്ത് തെക്കു പടിഞ്ഞാറായാണ് യുറാനസിനെ ദൃശ്യമാവുക. നെപ്ട്യൂൺ, ശുക്രൻ, ശനി എന്നിവ പടിഞ്ഞാറുണ്ടാകും. മറ്റുള്ളവയെ നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകുമെങ്കിലും യുറാനസിനെയും നെപ്ട്യൂണിനെയും കാണണമെങ്കിൽ ടെലിസ്കോപ്പിന്റെ സഹായം വേണം.

Read Also: രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു

ഇന്ത്യയടക്കം ലോകത്തിന്റെ ഏറെക്കുറേ എല്ലാ ഭാഗങ്ങളിലും ഈ കാഴ്ച ജനുവരി 21ന് കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇതിന് മുമ്പും ചിലയിടങ്ങളിൽ ഈ കാഴ്ച ദൃശ്യമാകാൻ സാധിക്കും. ഏകദേശം നാല് ആഴ്ച പ്രതിഭാസം നീണ്ടു നിൽക്കും. സൂര്യനെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങൾ സൂര്യന്റെ ഒരേ വശത്ത് വരുമ്പോഴാണ് ഗ്രഹങ്ങളെ അണിനിരന്ന പോലെ ആകാശത്ത് കാണാൻ സാധിക്കുക.

എന്താണ് പ്ലാനറ്ററി പരേഡ്?

യഥാര്‍ഥത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ (എക്ലിപ്റ്റിക്) സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ സൂര്യന്‍റെ ഒരേവശത്ത് എത്തുമ്പോള്‍ നേര്‍രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നുന്ന പ്രതിഭാസമാണിത്. ഈ വിന്യാസമാണ് പ്ലാനറ്ററി പരേഡ് എന്ന് പരക്കെ അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള വിന്യാസം സാധാരണ സംഭവങ്ങളാണ്. ചെറിയ ഗ്രൂപ്പുകള്‍ വർഷത്തിൽ ഒട്ടേറെ തവണ ഇത്തരത്തില്‍ വിന്യസിക്കാറുണ്ട്. എന്നാല്‍ ഏഴ് ഗ്രഹങ്ങളും ഇത്തരത്തിലെത്തുന്നത് വളരെ അപൂർവമാണ്. ആഴ്ചകളോളം മാനത്ത് കാണാന്‍ സാധിക്കുന്നതിനാല്‍ ഏറ്റവും മികച്ച കാഴ്ചാനുഭവമായിരിക്കും എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. കുറഞ്ഞത് ഫെബ്രുവരി അവസാനം വരെ ഈ മനോഹര കാഴ്ച കാണാം.

Story Highlights : ‘Planetary Parade’ in the sky

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here