Advertisement

ഹണി റോസ് ഇപ്പോള്‍ പരാതി നല്‍കിയതില്‍ ചില പൊരുത്തക്കേടുകളുണ്ട്; ബോബി ചെമ്മണ്ണൂരിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

January 9, 2025
Google News 2 minutes Read
Boby chemmannur statement honey rose case

ഹണി റോസിനെതിരായ പരാമര്‍ശം അവഹേളിക്കാന്‍ ആയിരുന്നില്ലെന്ന് വ്യവസായി ബോബി ചെമ്മണൂരിന്റെ മൊഴി. വേദിയില്‍ മാത്രമായി പറഞ്ഞ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. ഹണി റോസ് ഇപ്പോള്‍ പരാതി നല്‍കിയതില്‍ ചില പൊരുത്തക്കേട് ഉണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബോബി ചെമ്മണൂര്‍ മൊഴി നല്‍കി. ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും.ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. (Boby chemmannur statement honey rose case)

വയനാട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചത്. ബോബി ചെമ്മണ്ണൂരിനെ നാളെ കോടതിയില്‍ ഹാജരാക്കും. ബോബി ചെമ്മണ്ണൂരിന്റെ ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഐ ഫോണ്‍ ഫൊറന്‍സിക് വിഭാഗം പരിശോധിയ്ക്കും.

Read Also: മോശമായ കാര്യം പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍: വൈദ്യപരിശോധന പൂര്‍ത്തിയായി

മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തല്‍, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ബോബിയെ നാളെ നാളെ ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ന് സ്റ്റേഷനില്‍ തുടരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് വിവരം.

വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.

Story Highlights : Boby chemmannur statement honey rose case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here