ലോസ് ഏഞ്ചൽസിലെ കാട്ടുതീ വ്യാപനം, ഓസ്കാർ നോമിനേഷൻ തീയതിയിൽ മാറ്റം
ഓസ്കാർ നോമിനേഷൻ തിയതിയിൽ മാറ്റം. നോമിനേഷനുകൾ ഈ മാസം 19ന് പ്രഖ്യാപിക്കും. തീരുമാനം ലോസ് ഏഞ്ചൽസിലെ കാട്ടുതീ വ്യാപനത്തെ തുടർന്ന്. നേരത്തെ ജനുവരി 17നാണ് നോമിനേഷനുകൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നത്. മാർച്ച് 2ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടക്കുന്ന 2025 ലെ ഓസ്‌കാർ ചടങ്ങിന് കോനൻ ഒബ്രിയൻ ആതിഥേയത്വം വഹിക്കും.
ലോസ് ഏഞ്ചൽസിലെ ഏറ്റവും പ്രശസ്തമായ മേഖലക്ക് ഭീഷണിയായി ബുധനാഴ്ച രാത്രിയാണ് ഹോളിവുഡ് ഹിൽസിൽ തീപിടുത്തമുണ്ടായത്. അഞ്ചു പേർ കൊല്ലപ്പെടുകയും 100,000ത്തോളം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.കാലിഫോർണിയയിൽ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളായ ബില്ലി ക്രിസ്റ്റൽ,മാൻഡി മൂർ, പാരിസ് ഹിൽട്ടൺ, കാരി എൽവെസ് എന്നിവർക്ക് തീപിടിത്തത്തിൽ വീടുകൾ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ജനുവരി 12ന് സാന്റാ മോണിക്കയിൽ നടക്കാനിരുന്ന ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡും ജനുവരി 26ലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights : oscar nominations 2025 delayed due to california wildfires
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here