കേരളത്തിൽ നിന്ന് ഹോട്ടൽ മാലിന്യവുമായി കന്യാകുമാരിയിലേക്ക്; 9 പേർ തമിഴ്നാട് പൊലീസിന്റെ പിടിയിൽ

കേരളത്തിൽ നിന്നും ഹോട്ടൽ മാലിന്യങ്ങളുമായി കന്യാകുമാരിയിലേക്ക് പോയ അഞ്ച് വാഹനങ്ങൾ പിടികൂടി. ഒമ്പത് പേർ അറസ്റ്റിലായി. തമിഴ്നാട് പൊലീസ് ആണ് വാഹനങ്ങൾ പിടികൂടിയത്. ചെക്ക് പോസ്റ്റ് ഇല്ലാത്ത വഴികളിലൂടെ വാഹനങ്ങൾ ജില്ലയിൽ എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
മാലിന്യം കൊണ്ടുവരുന്നതിനുള്ള പെർമിറ്റോ ലൈസൻസോ വാഹനങ്ങൾക്ക് ഉണ്ടായിരുന്നില്ല. പ്രതികളെ റിമാൻഡ് ചെയ്ത് കന്യാകുമാരി ജയിലേക്ക് മാറ്റി.
ആശുപത്രി മാലിന്യങ്ങൾ തള്ളിയത് വൻ വിവാദമായതിന് പിന്നാലെയാണ് ഹോട്ടൽ മാലിന്യവും തമിഴ്നാട്ടിൽ തള്ളുന്നത്. കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് കന്യാകുമാരി എസ്‍പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാലിന്യവണ്ടികൾ പിടിക്കാൻ മാത്രമായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Story Highlights : 9 people arrested hotel waste from Kerala to Kanyakumari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here