Advertisement

മകരവിളക്ക് തീർത്ഥാടനം; ശബരിമലയിൽ തിരക്ക് വർധിക്കുന്നു, സ്പോട്ട് ബുക്കിംഗിന് നിയന്ത്രണം

January 10, 2025
1 minute Read

മകരവിളക്കിന് മൂന്ന് ദിവസം ബാക്കി നിൽക്കെ ശബരിമലയിൽ തിരക്ക് വർധിക്കുന്നു. ഇന്നലെയും തൊണ്ണൂറായിരത്തോളം തീർത്ഥാടകർ ദർശനം നടത്തി. മകരവിളക്ക് ദർശനം മുന്നിൽ കണ്ട് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന തീർത്ഥാടകർ വിരി വെച്ച് സന്നിധാനത്ത് തങ്ങി തുടങ്ങി.

നാളെ മുതൽ ചൊവ്വാഴ്ച വരെ മുക്കുഴി കാനന പാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. സത്രം വഴിയുള്ള യാത്രക്ക് തടസമില്ല. തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ , സ്പോട്ട് ബുക്കിംഗുകളുടെ എണ്ണവും പുനക്രമീകരിച്ചിട്ടുണ്ട്.

അതേസമയം മകരവിളക്ക് ദർശനത്തിനു ശേഷം പമ്പയിൽനിന്നു തീർഥാടകർക്കു മടങ്ങാൻ കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസ് പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകരജ്യോതി ദർശനത്തിനു ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ ഉണ്ടാകും.

മകരവിളക്ക് ദിനത്തിലെ തിരക്ക് പരിഗണിച്ച് നിലയ്ക്കൽ നിന്നും ദീർഘ ദൂര സർവീസുകൾ നടത്തും. മകരജ്യോതി ദർശനത്തിനു ശേഷം അട്ടത്തോട്ടിൽ നിന്നു തീർഥാടകരെ നിലയ്ക്കൽ എത്തിക്കുന്നതിനും ബസുകൾ ഏർപ്പെടുത്തും. ജനുവരി 7 വരെ വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപ്പുകൾ പമ്പയിൽ എത്തുകയും 14,156 ട്രിപ്പുകൾ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തു.

Story Highlights : Makaravilakku pilgrimage, Heavy rush at Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top