പുതിയ പാർട്ടി പ്രവേശം; പി.വി അൻവറിന് എംഎൽഎ സ്ഥാനം നഷ്ടമാകാൻ സാധ്യത
പുതിയ പാർട്ടി പ്രവേശം പ്രഖ്യാപിച്ചതോടെ പി.വി അൻവറിന് എംഎൽഎ സ്ഥാനം നഷ്ടമാകാൻ സാധ്യത.സ്വതന്ത്ര എംഎൽഎ പാർട്ടിയുടെ ഭാഗമായാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകും. പരാതി ലഭിച്ചാൽ സ്പീക്കർ പരിശോധിക്കും. പാർട്ടിയിൽ ചേർന്നുവെന്ന് സ്പീക്കർക്ക് ബോധ്യപ്പെട്ടാൽ നടപടി ഉറപ്പാണ്.
രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിലാണ് പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായത്. തൃണമൂൽ കോൺഗ്രസിന്റെ കേരള കോർഡിനേറ്റർ ആയിട്ടാണ് ചുമതലയേറ്റത്. നിയമ തടസ്സമുള്ളതുകൊണ്ട് TMC അംഗത്വം എടുത്തിട്ടില്ലെന്ന് അൻവർ 24 നോട് പറഞ്ഞു. യുഡിഎഫിലേക്ക് പോകുമെന്ന് തരത്തിൽ ചർച്ച പുരോഗമിക്കുന്നതിനിടയാണ് കളം മാറ്റം.
അപ്രതീക്ഷിതം, പിവി അൻവറിൻ്റെ രാഷ്ട്രീയ ഭാവി എന്ത് എന്ന ചോദ്യത്തിന് വിരാമം. കൊൽക്കത്തയിൽ വച്ച് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ത്രിണമൂൽ കോൺഗ്രസിലേക്ക് പിവി അൻവറിനെ സ്വീകരിച്ചു. ടി എം സി യുടെ കേരള കോർഡിനേറ്ററായാണ് ചുമതല. നിയമ തടസ്സമുള്ളതുകൊണ്ട് അംഗത്വം എടുത്തിട്ടില്ല. മലയോര മേഖലയുടെ പ്രശ്നം പാർലമെൻറിൽ ഏറ്റെടുക്കുമെന്ന് മമതാ ബാനർജി ഉറപ്പു നൽകിയതായി പി. വി അൻവർ 24 നോട് പറഞ്ഞു.
ഒന്നരമാസമായി തൃണമൂൽ കോൺഗ്രസുമായി നടന്ന ചർച്ചയാണ് വിജയിച്ചത്. മമതാ ബാനർജി ഈ മാസം അവസാനത്തോടെ കേരളത്തിൽ എത്തും അതിനു മുന്നോടിയായി എംപിമാർ വരും – അൻവർ വൃത്തങ്ങൾ വ്യക്തമാക്കി . യുഡിഎഫിലേക്ക് ഉള്ള വഴിമുട്ടിയതോടെയാണ് അൻവറിന്റെ ത്രിണമൂൽ കോൺഗ്രസ് പ്രവേശനം . പിവി അൻവറിനെ എടുക്കുന്നതിൽ കടുത്ത ഭിന്ന സ്വരം ഉയർന്നതോടെ മുന്നണിയുടെ ഭാഗമാക്കാൻ ആകില്ലെന്ന് നേതാക്കൾ അൻവറിനെ അറിയിച്ചിരുന്നു. ഇതോടെയാണ് കളം മാറ്റം.
Story Highlights : New party entry; PV Anwar lose MLA position
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here