‘തൃണമൂൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാൻ ബുദ്ധിമുട്ടുണ്ട്’; പി വി അൻവറുമായുള്ള സഖ്യ സാധ്യത തള്ളി കെ മുരളീധരൻ
തൃണമൂൽ കോൺഗ്രസുമായി സഖ്യം ഉണ്ടാകാൻ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്ത്യ സഖ്യത്തിൽ അംഗമാണെങ്കിലും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ പ്രവർത്തനങ്ങളെല്ലാം കോൺഗ്രസിനെതിരാണ്. രാഹുൽ ഗാന്ധിക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മമത. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ദഹിക്കില്ല കെ മുരളീധരൻ പറഞ്ഞു.
‘മമത ബാനര്‍ജി ഇന്‍ഡ്യ സഖ്യത്തില്‍ അംഗമാണെങ്കിലും അവരുടെ എല്ലാ പ്രവര്‍ത്തിയും കോണ്‍ഗ്രസിന് എതിരാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ മമത ചോദ്യം ചെയ്യാറുണ്ട്. അവര്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ ബിജെപിയുമായി ചേര്‍ന്ന് തോല്‍പ്പിച്ചതാണ്. കേരളത്തില്‍ അവരുമായി യോജിക്കാന്‍ കഴിയില്ല. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പോയതോടെ അന്‍വറിന്റെ വിഷയമില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പത്തനംതിട്ട പീഡനം; 9 പേർ കൂടി അറസ്റ്റിൽ, വാഹനം കസ്റ്റഡിയിലെടുത്തു
അതേസമയം, അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഒരു ചർച്ചയും വേണ്ടന്ന് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയത്ത് 2026 ലെ തെരഞ്ഞെടുപ്പ് ചര്‍ച്ച ആക്കേണ്ടതില്ല.2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അജണ്ടയുമായിട്ടാണ് കോണ്‍ഗ്രസ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവെച്ചത് 15 ന് നടക്കുന്ന എഐസിസി ആസ്ഥാന മന്ദിര ഉദ്ഘാടനം ഉള്ളതുകൊണ്ടാണെന്നും നാളെ ഇന്ദിരാഭവനില്‍ ചേരാനിരുന്ന യോഗമാണ് മാറ്റിയതായി അറിയിച്ചത്. ഇക്കാര്യത്തിൽ ഒരു സംശയങ്ങളും വേണ്ട, യോഗങ്ങൾ മാറ്റിവെക്കുന്നത് ചില സന്ദർഭങ്ങളിൽ പതിവാണെന്നും കോൺഗ്രസിന്റെ യോഗങ്ങൾ മാറ്റിവെക്കപ്പെടുമ്പോൾ മാത്രമേ ചർച്ചയാകുന്നുള്ളൂവെന്നും അതിലൊന്നും ഒരു അടിസ്ഥാനവുമില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു.
Story Highlights : It is difficult to form an alliance with the Trinamool Congress ; K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here