24 H DUBAI കാറോട്ട മത്സരത്തിൽ അജിത്തിൻ്റെ ടീമിന് മൂന്നാം സ്ഥാനം

ദുബായ് 24 H സീരീസ് കാറോട്ട മത്സരത്തിൽ നടൻ അജിത്ത് കുമാറിന്റെ ടീമിന് മൂന്നാം സ്ഥാനം. 991 കാറ്റഗറിയിൽ ആണ് മൂന്നാം സ്ഥാനം നേടിയത്. 24 മണിക്കൂർ നീണ്ടതായിരുന്നു മത്സരം. അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലുള്ള കാര്‍റേസിംഗ് ടീമിന്റെ ഉടമകൂടിയാണ് നടന്‍ അജിത്ത്.
അടുത്തിടെ കാർ റെയ്സിങ് പരിശീലനത്തിനിടെ അജിത്ത് അപകടത്തില്‍ പെട്ടിരുന്നു. ദുബായ്‌യില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ ഉണ്ടായതെന്നതൊഴിച്ചാൽ അജിത്തിന് പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല.
റേസിംഗ് കഴിയും വരെ സിനിമകൾ കമ്മിറ്റ് ചെയ്യില്ലെന്ന് അജിത് കുമാർ പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ശ്രദ്ധ മുഴുവൻ റേസിങ്ങിൽ ആണെന്നും അത് കഴിയും വരെ മറ്റു കമ്മിറ്റ്മെന്റുകൾ ഒഴിവാക്കുമെന്നും നടൻ പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. മാർച്ചിനും ഒക്ടോബറിനും ഇടയിൽ ഒരു സിനിമ ചെയ്യാൻ സാധ്യത ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
Story Highlights : Actor Ajith Team Won 3rd Prize in racing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here