തൃശ്ശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു

തൃശ്ശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു. നാല് പേരെയും രക്ഷപ്പെടുത്തി. പീച്ചി സ്വദേശിനികളായ നിമ, അലീന, ആൻ ഗ്രീസ്, എറിൻ എന്നിവരാണ് വീണത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. കുട്ടികൾ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാല് പെൺകുട്ടികളെയും തൃശൂരിലെ ജൂബിലി മിഷൻ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ ഗുരുതരമായിരുന്നു. ആശുപത്രിയിൽ കൊണ്ടുവന്ന സമയത്ത് പൾസ് നോർമൽ ആയിരുന്നില്ല.
മൂന്നുപേരുടെയും ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് ജൂബിലി മിഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്.നിമ, അലീന, ആൻ ഗ്രീസ്, എറിൻ എന്നിവർക്കാണ് ഗുരതരമായി പരിക്ക് പറ്റിയത്. മുതിർന്ന ഡോക്ടർമാരെ അടക്കം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്നും അധികൃതർ അറിയിച്ചു. ഇവരുടെ ചികിത്സയ്ക്കായി പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആവശ്യമെങ്കിൽ പുറത്തുനിന്നടക്കം ഡോക്ടർമാരെ കൊണ്ടുവരുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറക്കും. നിലവിൽ നാല് പേരും വെന്റിലേറ്ററിൽ തുടരുകയാണ്. നിമയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കുന്നതിനായാണ് കുട്ടികൾ എത്തിയത്. ഇതിനിടെയാണ് ഡാമിന്റെ റിസർവോയറിൽ കുട്ടികൾ കുളിക്കുന്നതിനായി എത്തിയത്. ഇതിൽ ഒരു കുട്ടിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. നിമയുടെ സഹോദരിയാണ് നാട്ടുകാരെ അപകട വിവരം അറിയിച്ചത്. തുടർന്ന് ഉടൻ തന്നെ നാട്ടുകാർ പെൺകുട്ടികളെ രക്ഷിക്കുകയായിരുന്നു. കുട്ടികളെ വേഗത്തിൽ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞതാണ് വലിയ അപകടം ഒഴിവായത്.
Story Highlights : Four girls fell into the reservoir of Thrissur Peechi Dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here