പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍; അറസ്റ്റിലായവരില്‍ ഇന്ന് വിവാഹനിശ്ചയം നടക്കാനിരുന്നയാളും

പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി.
കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
പ്രതികളിലെ 42 പേരുടെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ നിന്ന് തന്നെയാണ് ലഭിച്ചത്. ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സുബിന്‍ എന്നയാളാണ്. ഇലവുന്തിട്ട സ്വദേശിയാണ് സുബിന്‍. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഇയാള്‍ പലര്‍ക്കും അയച്ചു കൊടുത്തിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ ഇലവുന്തിട്ടയിലെ പ്രതികള്‍ പീഡിപ്പിച്ച 2 മാരുതി 800 കാറുകള്‍ പൊലീസ് ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഇലവുംതിട്ടയില്‍ നിന്നുമാണ് വാഹനം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.കാറില്‍ വച്ച് പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു
അത്‌ലറ്റായ പെണ്‍കുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. 64 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പൊലീസ് ശേഖരിച്ചു. പരമാവധി പ്രതികളെ ഉടന്‍ പിടികൂടാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഡി ഐ ജിയാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്.
Story Highlights : Three more people in custody in Pathanamthitta POCSO case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here