Advertisement

‘ഉടൻ പ്രതികരിച്ചില്ലെങ്കിൽ valid അല്ലാതാകാൻ OTP അല്ല സ്ത്രീയുടെ പൗരാവകാശങ്ങൾ’; കെ ആർ മീര

January 13, 2025
Google News 2 minutes Read

ഒരു അതിക്രമം നേരിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിച്ചാലും അതിക്രമം അല്ലാതാവുന്നില്ലെന്ന് എഴുത്തുകാരി കെ.ആര്‍ മീര. അതിക്രമം നടന്ന് മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി ഒന്നുമല്ല, സ്ത്രീയുടെ പൗരാവകാശങ്ങളാണ് എന്നാണ് മീര പറയുന്നത്.

ബോബി ചെമ്മണ്ണൂരിനെതിരായ നടി ഹണി റോസിന്റെ ലൈംഗിക അതിക്രമപരാതിയിലെ കേസ് പുരോഗമിക്കുന്നതിനിടെയാണ് കെ.ആര്‍ മീരയുടെ പോസ്റ്റ്. അതിക്രമം നേരിട്ടാൽ അത് എത്ര വർഷം കഴിഞ്ഞാലും അതിക്രമം അതിക്രമം തന്നെയാണ് , അത് ഒരിക്കലും മാറുകയില്ല എന്ന് കെ.ആർ മീര സോഷ്യൽ മീഡിയയിൽ കുറിച്ചു.

”ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല.
അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്.
അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ valid അല്ലാതാകാൻ OTP അല്ല, സ്ത്രീയുടെ പൌരാവകാശങ്ങൾ”- കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights : KR Meera Against Honey Rose Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here