കൊച്ചി ബ്ലാസ്റ്റേഴ്സിന്റെത്, ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം

ഒഡീഷ എഫ്‌സിക്കെതിരെ ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. 3-2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം രേഖപ്പെടുത്തിയത്. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, 3–2നാണ് ഒഡീഷയെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം മിനിറ്റ്), നോഹ സദൂയി (90+4) എന്നിവരാണ് ലക്ഷ്യം കണ്ടത്.
ഒഡീഷ എഫ്‍സിയുടെ ഗോളുകൾ ജെറി മാവിമിങ്താംഗ (4–ാം മിനിറ്റ്), ഡോറിയെൽട്ടൻ (80–ാം മിനിറ്റ്) എന്നിവർ നേടി. വിജയത്തോടെ 16 കളികളിൽനിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ ഒഡീഷ 21 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു.
80 ആം മിനുട്ടിൽ ലഭിച്ച സെറ്റ്പീസ് അവസരത്തിന്റെ തുടർച്ചയിൽ ബ്ലാസ്റ്റേഴ്സിന്റെ ക്ലിയറിങ് പിഴവ് മൂലം ഡോറിയുടെ ഗോളിൽ ഒഡീഷ സമനില പിടിച്ചു. 83 ആം മിനുട്ടിൽ ഒഡീഷയുടെ ഡെൽഗാഡോ റെഡ് കാർഡ് വാങ്ങി പുറത്തായതോടെ ബ്ലാസ്റ്റേഴ്സിന് കൂടുതൽ അവസരങ്ങൾ തുറക്കപ്പെട്ടു. കളി സമനിലയിൽ അവസാനിച്ചെന്ന് ഏകദേശം വിധി എഴുതാൻ ഒരുങ്ങുമ്പോഴേക്കും ഇഞ്ചുറി ടൈമിൽ നോഹ സാധോയിയുടെ തകർപ്പൻ ഗോളിൽ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം.
Story Highlights : Kerala Blasters Won Against Odisha fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here