ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ മരണം 24

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയി.നിരവധിപേരെ കാണാതായിട്ടുണ്ട്. ആയിരത്തിലധികം കെട്ടിടങ്ങളും സ്ഥാപനങ്ങളും കത്തിയമർന്നു. പ്രദേശത്ത് വരണ്ട കാറ്റായ സാന്റാ അന വീശിയടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അഗ്നിബാധ ഇനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്.മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ ദൂരത്തിലായിരിക്കും കാറ്റ് വീശുക. അതുകൊണ്ടുതന്നെ അടുത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ ആരംഭിച്ചു.
യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഈ തീപിടുത്തമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രതികരിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ലോസ് ആഞ്ചലസില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ.വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസിലെ 35000ത്തില്‍ അധികം വീടുകളും കെട്ടിടങ്ങളും ഇപ്പോഴും ഇരുട്ടിലാണ്.
Read Also: ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിലേക്ക്; കരട് രേഖ കൈമാറി ഖത്തര്‍
അഗ്‌നിബാധയിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സഹായങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അഗ്‌നിബാധയെ ചെറുക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനുമായി വാള്‍ട്ട് ഡിസ്‌നി കമ്പനി 15 മില്യണ്‍ ഡോളറും പോപ്പ് ഗായിക ബിയോണ്‍സി 2.5 മില്യണ്‍ ഡോളറും ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം, അഗ്നിബാധയെക്കുറിച്ച് അന്വേഷണം നടത്താൻ ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട്. പ്രദേശം മുഴുവൻ പുക നിറഞ്ഞതിനാൽ ആളുകളോട് വീടുകളിൽ തന്നെ തുടരാൻ നിർദേശം നൽകിയിരിക്കുകയാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസിലെ 35000ത്തില്‍ അധികം വീടുകളും കെട്ടിടങ്ങളും ഇപ്പോഴും ഇരുട്ടിലാണ്.
Story Highlights : Los Angeles wildfire death 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here