പത്തനംതിട്ട പോക്‌സോ കേസ്: ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍; അന്വേഷണം ജില്ലക്ക് പുറത്തേക്കും

പത്തനംതിട്ട പോക്‌സോ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. കേസില്‍ ഇതുവരെ 28 പ്രതികളാണ് അറസ്റ്റിലായത്. ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍ നോട്ടത്തില്‍ രൂപീകരിച്ച 25 അംഗ അന്വേഷണ സംഘം ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു സൈബര്‍സെല്ലും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിഐജി അജിത ബീഗം ഇന്നോ നാളെയോ ജില്ലയില്‍ എത്തിയേക്കും.
കേസില്‍ എഫ്‌ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് നാലുപേര്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് എഫ്‌ഐആറില്‍ പറയുന്നു. കൂടാതെ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് കാറില്‍ കയറിയ പെണ്‍കുട്ടിയെ തൊട്ടടുത്ത പൂട്ടിയിട്ട കടയുടെ പരിസരത്ത് വച്ചും ചില പ്രതികള്‍ ബലാത്സംഗത്തിന് ഇരയാക്കി. പലരും ഇന്‍സ്റ്റാഗ്രാം വഴിയും കൂടാതെ പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിലും വെച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
28 പേരാണ് മൂന്ന് ദിവസത്തിനിടെ അഴിക്കുള്ളില്‍ ആയത്. 14 എഫ്‌ഐആറുകളാണ് 2 പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ 3 പേര്‍ മാത്രമാണ് കസ്റ്റഡിയിലുള്ളത്.
Story Highlights : Pathanamthitta POCSO case: More arrests today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here