റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു; യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം

റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം. ഇന്ത്യൻ എംബസി മരണവിവരം ബിനിലിന്റെ കുടുംബത്തെ അറിയിച്ചു. ബിനിലിനെക്കുറിച്ച് ഒരു വിവരവും കുടുംബത്തിന് ലഭിച്ചിരുന്നില്ല.
ബിനിലിന് വെടിയേറ്റതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബിനിലിന്റെ മരണം സ്ഥിരീകരിച്ചത്. ആഴ്ചകൾക്ക് മുൻപാണ് ബിനിലിനെയും ജെയ്‌നിനെയും റഷ്യ മുൻനിര പോരാളിയായി നിയമിച്ചത്. ഇതിൽ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിനിൽ യുദ്ധമുഖത്തുവെച്ച് വെടിയേറ്റ് മരിച്ചതായി എംബസി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Read Also: റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി മോസ്‌കോയില്‍ എത്തി
അതേസമയം റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിനിനെ മോസ്‌കോയിൽ എത്തിച്ചു. ജെയിനിനെ യുദ്ധമുഖത്ത് മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. ജെയിനെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിരുന്നില്ല.അതിനിടയിലാണ് ഇന്നലെ തന്നെ മോസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന സന്ദേശം ജയിൻ പങ്കുവെച്ചത്. യറുവേദനയെ തുടർന്ന് മോസ്‌കോയിലെ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് കുടുംബത്തിന് അയച്ച സന്ദേശത്തിൽ ജെയിൻ പറഞ്ഞു.
Story Highlights : Thrissur native who was trapped by Russian mercenary army died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here