നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കല്‍: അന്തിമ തീരുമാനമെടുക്കാതെ ജില്ലാ ഭരണകൂടം

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കലില്‍ അന്തിമ തീരുമാനമെടുക്കാതെ ജില്ലാ ഭരണകൂടം. നിയമ, ക്രമസമാധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ തുടരുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. കല്ലറ പൊളിക്കുന്ന തീയതി സംബന്ധിച്ച് കുടുംബത്തിന് ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ല.
നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ ഉള്‍പ്പെടെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
വിവാദ കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് മക്കള്‍. പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്ന് മക്കളില്‍ ഒരാളായ സനന്ദനന്‍ പറഞ്ഞു. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ്. പൊലീസ് നോട്ടീസ് നല്‍കിയിട്ടില്ല. ഇന്നലെ മൊഴി എടുത്തിരുന്നു. അച്ഛന്റെ സമാധി പോസ്റ്റര്‍ അടിച്ചത് താന്‍ തന്നെയെന്നും മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കലക്ടറുടെ ഉത്തരവുമായി കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസും ഫൊറന്‍സിക് സംഘവും ഇന്നലെ രാവിലെ സ്ഥലത്ത് എത്തിയതിന് പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.ഇതിനിടെ ബന്ധുക്കള്‍ക്ക് നോട്ടീസ് നല്‍കണമെന്നും, അവരുടെ ഭാഗം കൂടി കേട്ട ശേഷമേ നിലപാടെടുക്കാവൂയെന്ന് കുടുംബത്തിന്റെ അഭിഭാഷകരും ഹൈന്ദവ സംഘടന പ്രതിനിധികളും ജില്ലാ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.
Story Highlights : Demolition of Neyyattinkara Gopan’s tomb: District administration not take final decision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here