Advertisement

മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു; ഇലോൺ മസ്‌ക്

January 14, 2025
2 minutes Read
neuralink

ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസ് കമ്പനിയായ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് മൂന്നാമത്തെ രോഗിയിൽ വിജയകരമായി ഘടിപ്പിച്ചു. നിലവിൽ ന്യൂറാലിങ്ക് ഘടിപ്പിച്ചവരെല്ലാം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഈ വർഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും മസ്ക് വ്യക്തമാക്കി. ലാസ് വേഗസിൽ നടന്നൊരു പരിപാടിയിലാണ് മസ്ക് ന്യൂറാലിങ്കിനെ കുറിച്ച് വിശദമായി പറഞ്ഞത്. ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുള്ളവരിലും കൈകാലുകൾ തളർന്നു കിടക്കുന്നവരിലുമാണ് നിലവിൽ ന്യൂറാലിങ്ക് ടെലിപ്പതി പരീക്ഷിക്കുന്നത്. [Neuralink]

ന്യൂറാലിങ്ക് ഒരു ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് ആണ്. അതായത് മനുഷ്യ മസ്തിഷ്കത്തെയും കമ്പ്യൂട്ടറിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു സംവിധാനം. മനുഷ്യരുടെ തലച്ചോറിൽ ‘ടെലിപ്പതി’ എന്ന ഉപകരണം ഘടിപ്പിക്കുകയാണ് ന്യൂറാലിങ്ക് ചെയ്യുന്നത്. രോഗികൾക്ക് അവരുടെ ചിന്തകളിലൂടെ കമ്പ്യൂട്ടര്‍ നിയന്ത്രിക്കാനാവുമെന്നതാണ് ഉപകരണത്തിന്‍റെ പ്രത്യേകത.

Read Also: അതിർത്തിയിലെ വേലി തർക്കം; ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

2016 ജൂലൈയിൽ മെഡിക്കൽ ഗവേഷണത്തിനായി മസ്‌ക്കും ഒരു കൂട്ടം എൻജിനീയർമാരും ചേർന്നാണ് ന്യൂറാലിങ്ക് സ്ഥാപിച്ചത്. തുടക്ക കാലഘട്ടത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനുള്ളത്. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തൽ.

Story Highlights :  Elon Musk’s Neuralink Device Is Implanted in Third Patient

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top